തോക്ക് ചൂണ്ടി രജനികാന്ത്; 'ദര്‍ബാര്‍' ദീപാവലി പോസ്റ്റര്‍

ദീപാവലി ദിനത്തില്‍ “ദര്‍ബാറി”ന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ പൊലീസ് വേഷത്തിലെത്തുന്ന രജനി തോക്ക് ചൂണ്ടി നില്‍ക്കുന്നതായുള്ള പോസ്റ്ററാണ് പുറത്ത് വരുന്നത്. മുംബൈയിലെ ആദിത്യ അരുണാചലം എന്ന പൊലീസ് ഓഫീസറുടെ കഥയാണ് ദര്‍ബാര്‍ പറയുന്നത്.

എ ആര്‍ മുരുഗദോസ് ഒരുക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കുന്നത്. “ചന്ദ്രമുഖി”ക്ക് ശേഷം നയന്‍താരയും രജനിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. നിവേദ തോമസ് രജനിയുടെ മകളായി എത്തും. ബോളിവുഡ് താരം ലുനില്‍ ഷെട്ടിയാണ് വില്ലനായി എത്തുന്നത്.

ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും വേഷമിടുന്നു. ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രം പൊങ്കല്‍ റിലീസായി അടുത്ത വര്‍ഷം തീയേറ്ററുകളിലെത്തും.