തമിഴ് നടന്‍ ജെയ്‌ക്കെതിരെ നിര്‍മ്മാതാക്കളുടെ പരാതി, താരം വരുത്തിവെച്ചത് ഒന്നരക്കോടിയുടെ നഷ്ടം

തമിഴ് നടന്‍ ജയ്‌ക്കെതിരെ ബലൂണ്‍ സിനിമയുടെ നിര്‍മ്മാതാക്കളുടെ പരാതി. കഴിഞ്ഞ വര്‍ഷം റിലീസാകേണ്ടിയിരുന്ന ചിത്രം ജെയ് ഒഴപ്പിയത് കൊണ്ടാണ് ഇത്രയും വൈകിയതെന്ന് നിര്‍മ്മാതാക്കളായ നന്ദകുമാറും അരുണ്‍ ബാലാജിയും തമിഴ് നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ജെയ് ഷൂട്ടിംഗിന് കൃത്യമായി എത്തിയിരുന്നില്ല. അതിനാലാണ് സിനിമ ഇറങ്ങാന്‍ വൈകിയത്. ഇതുമൂലം നിര്‍മ്മാതാക്കള്‍ക്ക് ഒന്നര കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ഈ നഷ്ടം ജെയില്‍നിന്ന് ഈടാക്കി നല്‍കണമെന്നാണ് നിര്‍മ്മാതാക്കള്‍ സംഘടനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ നഷ്ടം നികത്തുന്നത് വരെ മറ്റ് സിനിമകളില്‍ അഭിനയിക്കാനോ പ്രോജക്ടുകള്‍ ഏറ്റെടുക്കാനോ ജെയ്‌യെ അനുവദിക്കരുതെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നു.

ജെയ്, അഞ്ജലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ബലൂണ്‍. മലയാളിയായ ജനനി അയ്യരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സിനീഷ് ശ്രീധരനാണ് ചിത്രത്തിന്റെ സംവിധായകന്‍.

Read more

https://www.facebook.com/sinish.sreedharan/posts/1664590086912441