അടാര്‍ മാസിന്റെ കൊടുങ്കാറ്റുമായി മണിരത്‌നം: ചെക്ക ചിവന്ത വാനം രണ്ടാം ട്രെയിലര്‍ എത്തി

Gambinos Ad
ript>

മണിരത്‌നത്തിന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രം ചെക്ക ചിവന്ത വാനത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന്‍ ത്രില്ലര്‍ മൂഡിലാണ് മണിരത്‌നം ചിത്രം ഒരുക്കിയിരിക്കുന്നത്.

Gambinos Ad

അരവിന്ദ് സാമി, സിമ്പു, വിജയ് സേതുപതി , ജ്യോതിക എന്നിവരുള്‍പ്പടെയുള്ള ആക്ഷന്‍ സീക്വന്‍സുകളാണ് രണ്ടാം ട്രെയിലറിലുള്ളത്. ചിത്രം സെപ്തംബര്‍ 28 ന് തിയേറ്ററുകളിലെത്തും. അരവിന്ദ് സ്വാമി, സിംബു, വിജയ് സേതുപതി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയും വേഷമിടുന്നത്. പ്രകാശ് രാജും ജയസുധയും ഇവരുടെ മാതാപിതാക്കളായി എത്തുന്നു.

വിജയ് സേതുപതിയ്ക്ക് പൊലീസ് വേഷമാണ്. മണിരത്‌നം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ജ്യോതികയ്ക്ക് പുറമെ അതിഥി റാവു ഹൈദരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

തെന്നിന്ത്യയിലെ പ്രശസ്ത സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിനായി അണി നിരക്കുന്നത്. എ.ആര്‍. റഹ് മാനാണ് സംഗീതം. ഗാനരചന വൈരമുത്തുവും ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. മണിരത്‌നവും സുഭസ്‌കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണിരത്‌നവും ശിവ ആനന്ദവും ചേര്‍ന്നാണ്. സോളോയുടെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍മാരില്‍ ഒരാളാണ്.