'നീന'യൊക്കെ മാറി നില്‍ക്കും; ബോള്‍ഡ്‌നെസ് സ്ത്രീ കഥാപാത്രം എന്തെന്ന് ഇനി 'അരുവി' കാണിക്കും

അഥിതി ബാലന്‍, ലക്ഷ്മി ഗോപാലസ്വാമി, ശ്വേതാ ശേഖര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ പ്രഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന അരുവി ഈ മാസം 15ന് തിയെറ്ററുകളിലെത്തും. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമയൊരുക്കിയിട്ടുള്ളതെന്ന് ഇന്ന് പുറത്തിറങ്ങിയ ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

എസ്ആര്‍ പ്രകാശ്ബാബു, എസ്ആര്‍ പ്രഭു എന്നിവര്‍ ചേര്‍ന്നാണ് പുതുമയുള്ള സ്ത്രീകഥാപാത്രങ്ങളുമായെത്തുന്ന സിനിമ നിര്‍മിച്ചിരിക്കുന്നത്. മുഖ്യകഥാപാത്രമായി എത്തുന്ന അതിഥി രവിയുടെ ആദ്യ ചിത്രമാണ് അരുവി എന്ന പ്രത്യേകതയുണ്ട്. അതേസമയം, ഗായിക, ഡാന്‍സര്‍, തിയെറ്റര്‍ ആര്‍ട്ടിസ്റ്റ് എന്നിവയില്‍ കഴിവു തെളിയിച്ചാണ് ശ്വേത ശേഖര്‍ അരുവിയില്‍ വേഷം ചെയ്യുന്നത്.

ഇതൊരു സാധാരണ സംഭവത്തെ അടിസ്ഥാനമാക്കിയെടുത്ത ചിത്രമല്ല. സമൂഹത്തിന്റെ തന്നെ പ്രതിഫലനമാണ് ചിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രേക്ഷകര്‍ക്ക് മികച്ച കാഴ്ചാനുഭവമായിരിക്കും.-ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ പ്രഭു വ്യക്തമാക്കി.