‘ലോകം അക്കങ്ങളെ കാണുന്ന രീതി അവർ മാറ്റി’ ; ലോക ഗണിതശാസ്ത്ര ദിനത്തിൽ ശകുന്തള ദേവിയുടെ മോഷൻ പോസ്റ്റർ പുറത്തു വിട്ട് വിദ്യ ബാലൻ

ഹ്യൂമൻ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുന്നു. മലയാളിയായ അനു മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശകുന്തള ദേവിയുമായി വിദ്യാ ബാലനുള്ള രൂപസാദൃശ്യവും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഒക്കെ ഇന്റർനെറ്റിൽ തരംഗം ആയി. ഇപ്പോൾ ലോക ഗണിതശാസ്ത്ര ദിനത്തിൽ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് വിദ്യാ ബാലൻ.

ലോകം അക്കങ്ങളെ കാണുന്ന രീതി മാറ്റി മറിച്ച സ്ത്രീ എന്നാണ് വിദ്യാ ബാലൻ ശകുന്തള ദേവിയെ വിശേഷിപ്പിച്ചത്. അവരോടുള്ള ആദരസൂചകമായാണ് ലോക ഗണിതശാസ്ത്ര ദിനത്തിൽ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തു വിട്ടത്.

ഗിന്നസ് ലോക റെക്കോഡ് നേടിയ ശകുന്തള ദേവിയുടെ ജീവിതം വെള്ളിത്തിരയിൽ കാണാനുള്ള ആവേശത്തിലാണ് സിനിമാ പ്രേമികൾ. സിനിമയുടെ ലണ്ടനിലെ ചിത്രീകരണം തീർന്നു. അടുത്ത വർഷം ചിത്രം തിയേറ്ററുകളിൽ എത്തും.