'നാദിര്‍ഷയുടെ അനിയന്‍ സമദ് ഇക്ക വിളിച്ചിരുന്നു, ഇനി ഇങ്ങനെത്തെ പാട്ട് ചെയ്താ മതിയെന്നും പറഞ്ഞു'; ട്രോളന്‍മാര്‍ക്ക് നന്ദി പറഞ്ഞ് ഷാനിഫ്

‘ആദ്യം കണ്ടത് തിങ്കളാഴ്ച’ എന്ന ഗാനം ഒരുക്കിയ ഗായകനും സംവിധായകനുമായ ഷാനിഫ് അയിരൂര്‍ ട്രോളന്‍മാരോട് നന്ദി പറയുന്നു. പന്ത്രണ്ട് വര്‍ഷങ്ങളായി മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ ഒരുക്കിയ താന്‍ ഇന്ന് വൈറലാകാന്‍ കാരണം ട്രോളന്‍മാരാണെന്നും ഷാനിഫ് ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

കുട്ടികള്‍ക്ക് ഭയങ്കര ഇഷ്ടമായ പാട്ടാണിത്. കൊറോണ സമയത്ത് വര്‍ക്ക് ഇല്ലാതിരുന്നപ്പോഴാണ് ഈ ഗാനം എഡിറ്റ് ചെയ്ത് അപ്‌ലോഡ് ചെയ്തത്. ഇത് വൈറലാകുമെന്നോ ജനങ്ങള്‍ ഏറ്റെടുക്കുമെന്നോ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. നല്ല കമന്റ്സിനും ഒപ്പം മോശം കമന്റ്സും ലഭിക്കുന്നുണ്ട്.

May be a meme of 5 people, beard and text that says "Martin Jocoph Koottummel ആദ്യം കണ്ടത് തിങ്കളാഴ്ച്ചാ, പിന്നെ കണ്ടത് ചൊവ്വാഴ്ച്ചാ, തമ്മിൽ കണ്ടത് ബുധനാഴ്ച്ചാ, നോക്കി നിന്നത് വ്യാഴാഴ്ച്ചാ... നീ ചിരിച്ചത് വെള്ളിയാഴ്ച്ചാ, കൂടെ വന്നത് ശനിയാഴ്ച്ചാ, ഞായറാഴ്ച്ചാ കണ്ട കാഴ്ച്ചാ സങ്കടക്കാഴ്ച്ചാ... ആൽബം കണ്ടവർ... UW042E പ്രളയവും കൊറോണയുമൊക്കെ വന്നിട്ടും നമ്മൾ ബാക്കിയായത് ഈ മഹത്തായ യ കലാസ്യഷ്ടി കാണാനായിരിന്നു"

ഒരു കലാകാരന്‍ എന്ന നിലയില്‍ ട്രോളന്‍മാരോട് ആദ്യമായി നന്ദി പറയുന്നു. ഇങ്ങനെ ട്രോളുകളും ഷെയറിംഗും കൊണ്ടാണ് പാട്ട് വൈറലായത്. 12 കൊല്ലമായി കുറേ പാട്ടുകള്‍ ഒരുക്കി എന്നാല്‍ ഇങ്ങനെയൊരു പാട്ട് വേണ്ടി വന്നു ആള്‍ക്കാര് തന്നെ തിരിച്ചറിയാന്‍. ട്രോളന്‍മാരാണ് ഇതിന് കാരണമായത്.

May be a meme of 3 people and text that says "Y UNION INTERNATIONAL CHALU വ്യാഴാഴ്ച മാത്രം നോക്കി നില്കുന്നവരല്ല കേരളത്തിലെ ആൺകുട്ടികൾ തിങ്കളാഴ്ച കണ്ടാൽ ശനിയാഴ്ച കൂടെ വരുന്നവരുമല്ല കേരളത്തിലെ പെൺകുട്ടികൾ ROBS ഞാൻ ചോദിക്കുന്നത് ഞായറാഴ്ച ലോക്ക് ഡൗൺ സമയത്തു ഇവനെന്ത് സങ്കടകാഴ്ച്ച ആണ് കണ്ടത്"

നാദിര്‍ഷയുടെ അനിയന്‍ സമദ് ഇക്ക വിളിച്ചിരുന്നു, ഷാനിഫേ 12 കൊല്ലമായി മാപ്പിളപാട്ടില്‍ ഒരുപാട് അഭിനയിച്ചിട്ടും പല വേഷങ്ങളും ചെയ്തിട്ടു പോലും ഒരാള് പോലും തിരിച്ചറിഞ്ഞിട്ടില്ല. ഇങ്ങനെ ഒരു പാട്ട് ഇറങ്ങിയപ്പോഴാണല്ലേ എല്ലാവരും തിരിച്ചറിഞ്ഞത്, ഇനി ഇങ്ങനെത്തെ ഒക്കെ ചെയ്താ മതി കെട്ടോ എന്ന് പറഞ്ഞതായും ഷാനിഫ് വ്യക്തമാക്കി.

May be a meme of 6 people and text

Read more

May be an image of 6 people, people standing and text that says "Orchestratinn Or he stratinn YU INTERNATIONAL INN CHALU UNION kalari 60 എന്താണ് ഇയ്യാൾ ഞായറാഴ്ച്ച കണ്ട കാഴ്ച്ച...? നിന്ന കാഴ്ച്ച 2-വന്ന വന്ന കാഴ്ച്ച 3-സങ്കട 3 സങ്കട കാഴ്ച്ച ചിരിച്ച കാഴ്ച്ച"