റംഷാദ് തലശ്ശേരിയുടെ 'ആരമ്പ പൂമോള്‍', ശ്രദ്ധ നേടുന്നു

നിരവധി ഹിറ്റ് മ്യൂസിക് ആല്‍ബങ്ങള്‍ ഒരുക്കിയ ചെയ്ത റംഷാദ് തലശ്ശേരിയുടെ പുതിയ മ്യൂസിക് ആല്‍ബം ‘ആരമ്പ പൂമോള്‍’ ശ്രദ്ധ നേടുന്നു. ഓട്ടിസം ബാധിച്ച മകളും കഷ്ടപ്പെട്ട് വളര്‍ത്തുന്ന ഒരമ്മയുടെയും സ്‌നേഹ ബന്ധത്തിന്റെ കഥയാണ് ആരമ്പ പൂമോള്‍ പറയുന്നത്.

ടാല്‍ ബോയ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ആല്‍ബത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓട്ടിസം ബാധിച്ച മകളെ ഓമനിച്ചു വളര്‍ത്തുന്ന അമ്മയുടെ സ്‌നേഹത്തിന്റെയും വേദനയുടെയും കഥയാണിതെന്ന് സംവിധായകന്‍ റംഷാദ് തലശ്ശേരി പറഞ്ഞു.

സിനിമയെ ഏറെ സ്‌നേഹിക്കുന്ന റംഷാദ് നിരവധി ആല്‍ബങ്ങളും ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ആല്‍ബത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ജലീല്‍ രാമന്തളിയാണ്. അബു ഷെഹീം ഇടക്കാട് ആണ് സംഗീതവും ആലാപനവും. ഫൈജു വൈഡ് സ്‌ക്രീനാണ് ക്യാമറയും എഡിറ്റിംഗും.

താഞ്ഞും ചെലഞ്ഞും, ഇടനെഞ്ചില്‍, പറയാതെ, ഖലീഫ ഖല്‍ബാണ്, അവന്‍ എന്നീ ആല്‍ബങ്ങള്‍ക്ക് ശേഷം റംഷാദ് ഒരുക്കിയ മ്യൂസിക്കല്‍ ആല്‍ബമാണ് ആരമ്പ പൂമോള്‍. ഹോം ഓഫ് ഹൊറര്‍ എന്നീ ഷോര്‍ട്ട് ഫിലിമും രണ്ട് മ്യൂസിക്കല്‍ ആല്‍ബവുമാണ് റംഷാദിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. പി.ആര്‍.ഒ- സുനിത സുനില്‍.