'വിണ്ണിലെ തുള്ളിയാം നേരുകള്‍', പൂര്‍ണശ്രീയുടെ ഹൃദയസ്പര്‍ശിയായ ഗാനം

പൂര്‍ണശ്രീ ഹരിദാസ് സംഗീത സംവിധാനം നിര്‍വഹിച്ച ‘കാതം’ മ്യൂസിക്കല്‍ വീഡിയോ ശ്രദ്ധേയമാകുന്നു. ”വിണ്ണിലെ തുള്ളിയാം നേരുകള്‍” എന്ന് തുടങ്ങുന്ന ഹൃദയസ്പര്‍ശിയായ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

ഹരിത ഹരിബാബു ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. കാസ്റ്റോര്‍ഡിയറി വീഡിയോ പ്രൊഡക്ഷന്‍സിന്റെ പ്രധാന ഛായാഗ്രാഹകരിലൊരാളായ യദുകൃഷ്ണന്‍ ആണ് ഈ ഹ്രസ്വ ദൃശ്യ സംഗീത വിരുന്നിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

ഗാനം ആലപിച്ചിരിക്കുന്നതും അഭിനയിച്ചിരിക്കുന്നതും പൂര്‍ണശ്രീ തന്നെയാണ്. സത്യം വീഡിയോസിന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തത്.