'ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്‌സുള്ള തത്തേ തത്തമ്മേ'; വൈറല്‍ ആനിമേഷന്‍ വീഡിയോയുടെ പിന്നാമ്പുറ കാഴ്ചകള്‍

ക്ലിഞ്ഞോ പ്ലിഞ്ഞോ എന്ന ഗാനത്തിന്റെ ആനിമേഷന്‍ വേര്‍ഷന്‍ മലയാളികളെ ഏറെ ചിരിപ്പിച്ചിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്ളവേഴ്സ് ചാനലിലെ ഒരു കോമഡി പരിപാടിയില്‍ സുധീര്‍ പരവൂര്‍ എന്ന കലാകാരന്‍ ആലപിച്ച ഗാനമാണ് ക്ലിഞ്ഞോ പ്ലിഞ്ഞോ.

രണ്ട് ആഴ്ചക്ക് മുമ്പാണ് ദി ജിബോണിയന്‍സ് എന്ന യൂട്യൂബ് ചാനലലിലൂടെ ക്ലിഞ്ഞോ പ്ലിഞ്ഞോ ഗാനത്തിന്റെ ആനിമേഷന്‍ വീഡിയോ പുറത്ത് വന്നത്. ഈ ആനിമേഷന്‍ വീഡിയോയുടെ മെയ്ക്കിംഗ് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

ഗാനം ആലപിക്കാന്‍ സ്റ്റേജിലേക്ക് വരുന്ന കൂട്ടി ക്ലിഞ്ഞോ പ്ലിഞ്ഞോ ഗാനം ആലപിക്കുന്നതും അതിനെ വിധികര്‍ത്താക്കള്‍ മോശമാണ് എന്ന് പറയുന്നതും ഇനി മേലേല്‍ പാടരുത് എന്ന ആക്രോശവും തുടര്‍ന്ന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വലിയ ആള്‍ക്കൂട്ടത്തില്‍ ഗാനം ആലപിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

നിരവധി സോഫ്റ്റ്വെയറുകളുടെ സഹായത്തോടെയാണ് ഇത്തരം ആനിമേഷന്‍ വീഡിയോകള്‍ തയ്യാറാക്കുന്നത്. ബ്ലെന്‍ഡര്‍ എന്ന സോഫ്റ്റ്വെയറാണ് പ്രധാനമായും വീഡിയോകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. പുലിമുരുകന്‍, സുഭദ്ര, യു.ഡി.സി, ഗംഗ ഉള്‍പ്പെടെയുള്ള ആനിമേഷന്‍ വീഡിയോകളും വൈറല്‍ ആയിരുന്നു.