'ലവ് ടു ബി എ ട്രാന്‍സ് വുമന്‍', കെ.എസ് ഹരിശങ്കറിന്റെ 'ലൗ കഫേ'; ആല്‍ബം വൈറല്‍

മലയാളത്തിന്റെ പ്രിയഗായകന്‍ കെ.എസ് ഹരിശങ്കറിന്റെ ശബ്ദമാധുരിയില്‍ യുവത്വത്തിന്റെയും പ്രണയത്തിന്റെയും പുതുമാനങ്ങള്‍ പങ്കുവെയ്ക്കുന്ന പുതിയ മ്യൂസിക്കല്‍ ആല്‍ബം ‘ലൗ കഫേ’ ആല്‍ബം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. സത്യം വീഡിയോസ് യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ആയിരിക്കുന്നത്.

”നിന്‍ മുഖം കാണുന്നേരമോ” എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയത് അഭി ആണ്. ജോബി പി.എസ് ആണ് സംഗീത സംവിധാനം. ഗാനം നിര്‍മ്മിച്ചിരിക്കുന്നത് ഏലിയന്‍ ക്രൂ പ്രൊഡക്ഷനും ഓറിയന്റല്‍ എക്‌സ്പോര്‍ട്ടേഴ്‌സിന്റെ ഉടമ ആനന്ദും ചേര്‍ന്നാണ്.

അഭിജിത്ത് എസ്.എസ് ആണ് ആല്‍ബം സംവിധാനം ചെയ്തത്. രതീഷ് മോഹന്‍ ആണ് ഛായാഗ്രഹണവും എഡിറ്റിംഗും. ആനന്ദ്, അശ്വതി, മാളവിക, ശരത് സുന്ദര്‍ എന്നിവരാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഗാനത്തിന് ലഭിക്കുന്നത്.