ലോകപ്രശസ്ത സംവിധായകനായ സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ സിനിമ ലെബനന്‍ നിരോധിച്ചു

ലോകപ്രശസ്ത സംവിധായകനായ സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ സിനിമ ലെബനന്‍ നിരോധിച്ചു. ഇസ്രായേലിനോടുള്ള എതിര്‍പ്പ് കാരണമാണ് ലെബനീസ് സെന്‍സര്‍ ബോര്‍ഡ് സിനിമ നിരോധിച്ചത്. ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ സ്റ്റീവന്‍ സ്പില്‍ബെര്‍ഗറിന്റെ ദി പോസ്റ്റിനാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതിന്റെ പ്രമീയര്‍ ഷോ നടത്തുന്നതിനു മുമ്പ് തന്നെ ലെബനന്‍ സിനിമ നിരോധിച്ചു.

ബോയ്‌കോട്ട് ഇസ്രായേല്‍ എന്ന നിലപാടിന്റെ ഭാഗമായിട്ടാണ് നടപടി. എങ്കിലും കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് നിര്‍മിക്കുകയോ സംവിധാനം ചെയ്യുകയോ ചെയ്ത ചിത്രങ്ങളില്‍ ബ്രിഡ്ജ് ഓഫ് സ്‌പൈസ് ,ബിഎഫ് ജി എന്നിവയ്ക്കു റിലീസിനു സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു.

Read more

ലെബാനോന്‍ ഇസ്രായേലുമായി യുദ്ധത്തിലാണ്. വണ്ടര്‍ വുമണ്‍ എന്ന സിനിമ ലെബനന്‍ നിരോധിച്ചിരുന്നു. ഇതിനു കാരണമായി ചൂണ്ടികാട്ടിയത് ഇസ്രയേലി താരമായ ഗാല്‍ ഗാഡോട്ട്
അഭിനയിച്ചതാണ്. ഇതു വരെ സിനിമയുടെ പ്രദര്‍ശനം നിരോധിച്ചതുമായി ബന്ധപ്പെട്ട് ലെബനീസ് വിതരണക്കാരില്‍ നിന്നും അറിയിപ്പ് ലഭിച്ചില്ലെന്നു സ്പീല്‍ബര്‍ഗിന്റെ നിര്‍മ്മാണ കമ്പനിയായ ആംമ്പിന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ വക്താവ് പറഞ്ഞു.