ടെര്‍മിനേറ്റര്‍ ഡാര്‍ക്ക് ഫേറ്റ് സ്റ്റാര്‍ മൂവീസില്‍; സംപ്രേഷണം  ഒക്ടോബര്‍ 18-ന്

ജെയിംസ് കാമറൂൺ ചിത്രം  ടെർമിനേറ്റർ ഡാർക്ക് ഫേറ്റ് സ്റ്റാർ മൂവിസിൽ. ഇന്ത്യൻ ടെലിവിഷൻ പ്രീമിയർ ആയി എത്തുന്ന ചിത്രം ഒക്ടോബർ 18-ന് ഉച്ചക്ക് 12-നും രാത്രി ഒമ്പതിനും സ്റ്റാർ മൂവീസിൽ സംപ്രേഷണം ചെയ്യും.

ടെർമിനേറ്റർ ജഡ്ജ്മെന്റ് ഡേയുടെ ഏറ്റവും പുതിയ ഭാഗമാണ് ഡാർക്ക് ഫേറ്റ്. അർണോൾഡ് ഷ്വാസ്നെഗറും ലിൻഡ ഹാമിൽട്ടണും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ മക്കെൻസി ഡേവിസ്, നതാലിയ റെയ്സ്, ഗബ്രിയേൽ ലൂണ, ഡീഗോ ബൊനെറ്റ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ആറ് സിനിമകളിലൂടെ 35 വർഷം പിന്നിട്ട ടെർമിനേറ്റർ ഫ്രാഞ്ചൈസിയ്ക്കായി ലോക സിനിമാപ്രേമികൾ കാത്തിരിക്കുകയാണ്.