സിനിമാ ലോകത്ത് മറ്റൊരു അത്ഭുത കാഴ്ചയൊരുക്കാന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്; റെഡി പ്ലെയര്‍ വണ്‍ ട്രെയ്‌ലര്‍ എത്തി

ജുറാസിക് പാര്‍ക്ക്, ഇന്ത്യാന ജോണ്‍സ്, ജാസ്, ഇ.ടി, എം.ഐ, അഡ്വഞ്ചേഴ്സ് ഓഫ് ടിന്‍ടിന്‍ എന്നിങ്ങനെ സാങ്കേതികത്തികവും കഥാമൂല്യവും ഒത്തിണങ്ങിയ കിടിലന്‍ ചിത്രങ്ങള്‍ സിനിമാ ലോകത്തിന് നല്‍കിയ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് മറ്റൊരു ഉഗ്രന്‍ ചിത്രവുമായി എത്തുന്നു. റെഡി പ്ലെയര്‍ വണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

സയന്‍സ് ഫിക്ഷന്‍ ത്രില്ലറിലാണ് ഇത്തവണയും സ്പില്‍ബര്‍ഗ് കൈവെച്ചിരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ വ്യക്തമാക്കുന്നത്. വെര്‍ച്വല്‍ റിയാലിറ്റി ലോകമാണ് ചിത്രത്തിലൂടെ സംവിധായകന്‍ തുറന്നിടുന്നത്. ഒയാസിസ് എന്ന വെര്‍ച്വല്‍ റിയാലിറ്റി കാല്‍പ്പനിക ലോകത്തിന്റെ കഥയാണ് ചിത്രത്തിലുള്ളത്.

അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളിലെത്തും. ഏണസ്റ്റ് ക്ലിനെയുടെ റെഡി പ്ലെയര്‍ വണ്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സ്പില്‍ബര്‍ഗ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ടിയെ ഷ്രെഡാന്‍, ഒലീവിയ കുക്ക് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.