ട്രംപ് പറയുന്നതു പോലെ ആരും അണുനാശിനി കുടിക്കല്ലെ, അദ്ദേഹം മന്ദബുദ്ധിയാണ്: 'ഗെയിം ഓഫ് ത്രോണ്‍സ്' താരം സോഫി ടര്‍ണര്‍

കോവിഡ് 19-നെ പ്രതിരോധിക്കാന്‍ അണുനാശിനിയും സൂര്യപ്രകാശവും ശരീരത്തില്‍ കടത്തിവിട്ട് പരീക്ഷണം നടത്തണമെന്ന പ്രസ്താവനയെ വിമര്‍ശിച്ച് “ഗെയിം ഓഫ് ത്രോണ്‍സ്” താരം സോഫി ടര്‍ണര്‍. ട്രംപ് പറയുന്നതൊന്നും ആരും കേള്‍ക്കരുതെന്നും അദ്ദേഹം മന്ദബുദ്ധിയാണെന്നുമാണ് സോഫി ടര്‍ണര്‍ പറയുന്നത്.

ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം ആരാധകരോട് സംസാരിച്ചത്. “”ഗുഡ് മോര്‍ണിംഗ് ഡൊണള്‍ഡ് ട്രംപ് പറയുന്നത് കേട്ട് ആരും അണുനാശിനി കുടിക്കണ്ട. അയാളൊരു മന്ദബുദ്ധിയാണ്”” എന്നാണ് സോഫിയുടെ വാക്കുകള്‍.

https://www.instagram.com/p/B_X05Wep-cJ/?utm_source=ig_embed&utm_campaign=embed_video_watch_again

ട്രംപിന്റെ അബദ്ധപ്രസ്താവന ലോകവ്യാപകമായി പരിഹാസത്തിനും വിമര്‍ശനത്തിനും ഇടയാക്കിയതിനെ തുടര്‍ന്ന് ഇക്കാര്യം താന്‍ തമാശയായി പറഞ്ഞതാണെന്ന് അറിയിച്ച് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. സൂര്യപ്രകാശം, വീടുകളില്‍ ഉപയോഗിക്കുന്ന അണുനാശിനികള്‍ എന്നിവ ശരീരത്തില്‍ കടത്തിവിടുന്നതിന്റെ സാദ്ധ്യതകളെ കുറിച്ച് പഠിക്കാന്‍ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ആവശ്യപ്പെട്ടത്.