സംസ്‌കൃതം പറഞ്ഞ് ലേഡി ഗാഗ; ജയ് ശ്രീറാം വിളികളോടെ ഇന്ത്യന്‍ ആരാധകര്‍

ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള അമേരിക്കന്‍ ഗായികയാണ് ലേഡി ഗാഗ. എന്നാല്‍ അടുത്തിടെ അവര്‍ പങ്കുവെച്ച ട്വീറ്റാണ് ഇന്ത്യന്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. “ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന ട്വീറ്റിലൂടെയാണ് ഇന്ത്യന്‍ ആരാധകരെ ഗാഗ വിസ്മയിപ്പിച്ചത്.

“ലോകമെങ്ങുമുള്ള സകല ജീവജാലങ്ങള്‍ക്കും സുഖം ഉണ്ടാകട്ടെ” എന്ന് അര്‍ത്ഥം വരുന്ന സംസ്‌കൃത ശ്ലോകമാണിത്. ഇന്ത്യന്‍ ആരാധകര്‍ രസകരമായ കമന്റുകളുമായാണ് ട്വീറ്റിനെ സ്വീകരിച്ചത്. ജയ് ശ്രീറാം എന്നു ചിലര്‍ കമന്റിട്ടു. ഗാഗയല്ല, ഇനിമുതല്‍ ഗംഗയാണെന്നുള്ള ട്രോളുകളും എത്തി. യോഗ പഠിക്കാന്‍ പോയപ്പോഴാണ് ഗാഗയ്ക്ക് സംസ്‌കൃതം ഇഷ്ടപ്പെട്ടതെന്നാണ് കരുതുന്നത്.

ഗാഗയുടെ അടുത്ത ആല്‍ബവുമായി ബന്ധപ്പെട്ടതാണോ ഇതെന്നുചോദിച്ച് പല ആരാധകരും രംഗത്തെത്തി. ചിലര്‍ അവരുടെ ഹിന്ദുത്വത്തെ സ്വാഗതം ചെയ്തു.