പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; നടിയ്ക്ക് തടവ് ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഹോളിവുഡ് നടന്‍ സാറ ഫിത്തിയനും ഭര്‍ത്താവ് വിക്ടര്‍ മാര്‍കിനും തടവ് ശിക്ഷ. സാറയ്ക്ക് എട്ടും ഭര്‍ത്താവിന് 15 വര്‍ഷവുമാണ് തടവ് ശിക്ഷ. വിക്ടറാണ് സാറയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചു.

ഇരുവര്‍ക്കുമെതിരെ 14 കേസുകളാണ് ചുമത്തിയിട്ടുള്ളത്.2005 മുതല്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിക്ക് 15 വയസ്സുള്ളപ്പോഴാണ് പീഡനത്തിന് തുടക്കം. നോട്ടിങ്ങ്ഹാം ഷെയറില്‍ ആയോധന കലാ പരിശീലകരാണ് ഇരുവരും. ഇവിടെ പഠിക്കാനായി എത്തിയതായിരുന്നു പെണ്‍കുട്ടി.

ലൈംഗിക പീഡനവിവരം പുറത്ത് പറയാതിരിക്കാനായി പെണ്‍കുട്ടിയെ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിയല്‍ ചൂണ്ടിക്കാട്ടിയിരുന്നു.2016-ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ സ്ട്രേഞ്ച് എന്ന ചിത്രത്തിലൂടെയാണ് സാറ ശ്രദ്ധേയമായത്. താരത്തിന്റെ ബ്രൂണറ്റ് സീലറ്റ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. പിന്നീട് ആക്സിഡന്റ് മാന്‍ 2 (2022), ട്രൈബല്‍ ഗെറ്റ് ഔട്ട് എലൈവ് (2020) എന്നീ ചിത്രങ്ങളിലും സാറ അഭിനയിച്ചിട്ടുണ്ട്.