ആസ്വാദ്യകരമല്ല;  ‘മിസ്റ്റർ ബീനെ’ കുറിച്ച്  റൊവാൻ അറ്റ്കിൻസൺ

തന്റെ മാസ്റ്റർപീസ് കഥാപാത്രം മിസ്റ്റർ ബീനെ കുറിച്ച് മനസ്സ് തുറന്ന് അതുല്യ അഭിനയ പ്രതിഭ റൊവാൻ അറ്റ്കിൻസൺ. മിസ്റ്റര്‍ ബീൻ ആയി അഭിനയിക്കുന്നത് ആസ്വാദ്യകരമായ കാര്യമല്ലെന്നാണ് അദ്ദേഹം  പറയുന്നത്.

ആ കഥാപാത്രം ചെയ്യാൻ ഇഷ്ടപ്പെടാത്തതിന് പിന്നിൽ ഒരു കാരണവുമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ആ ഉത്തരവാദിത്തത്തിന്റെ ഭാരം സുഖകരമല്ല. അത് സമ്മര്‍ദ്ദവും ക്ഷീണവും ഉണ്ടാക്കുന്നതാണ്. അതിന്റെ അവസാനത്തിനായാണ് താൻ കാത്തിരിക്കുന്നതെന്നും റോവൻ അറ്റ്‍കിൻസണ്‍ പറഞ്ഞു.