'നിങ്ങള്‍ ആരാണെങ്കിലും എവിടെയാണെങ്കിലും കറുത്ത വസ്ത്രം ധരിക്കു'

കഴിഞ്ഞ തവണ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങില്‍ ഫാഷന്‍ തരംഗം സൃഷ്ടിച്ച പ്രിയങ്ക ചോപ്ര ഇത്തവണ ചടങ്ങില്‍നിന്ന് വിട്ടുനിന്നു. നിങ്ങള്‍ എവിടെയാണെങ്കിലും, ആരാണെങ്കിലും, എന്ത് ചെയ്യുകയാണെങ്കിലും – ഞങ്ങള്‍ക്കൊപ്പം ചേരു കറുത്ത വസ്ത്രം അണിയു എന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്ക പോസ്റ്റ് ചെയ്തു. ഹോളിവുഡില്‍ സെക്‌സിസത്തിനെതിരെ നടക്കുന്ന ക്യാംപെയ്‌നില്‍ പങ്കെടുക്കാനാണ് പ്രിയങ്ക ആഹ്വാനം ചെയ്യുന്നത്.

https://www.instagram.com/p/Bdp-D6QgqH_/

ഹോളിവുഡിനെ നടുക്കിയ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കറുത്ത ഗൗണ്‍ അണിഞ്ഞായിരുന്നു താരങ്ങള്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാര ചടങ്ങിന് എത്തിയത്. പ്രതിഷേധ സൂചകമായിട്ടാണ് അവര്‍ കറുത്ത ഗൗണ്‍ അണിഞ്ഞത്. ചടങ്ങില്‍ പങ്കെടുത്തില്ലെങ്കിലും കറുത്ത വസ്ത്രമണിഞ്ഞ ചിത്രമാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ ടെലിവിഷന്‍ സീരിസായ ക്വാണ്ടിക്കോ മൂന്നാം സീസണിന്റെ ഷൂട്ടിംഗ് ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്, അതുകൊണ്ടാണ് പ്രിയങ്കയ്ക്ക് ഗോള്‍ഡന്‍ ഗ്ലോബില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്.