കോവിഡ് 19 പോസിറ്റീവാണ്; ഒരു മില്യണ്‍ ഡോളര്‍ സഹായധനം പ്രഖ്യാപിച്ച് ഗ്രാമി ജേതാവ് പിങ്ക്

കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച് അമേരിക്കന്‍ ഗായികയും നടിയുമായ പിങ്ക്. പിന്നാലെ രണ്ട് ദുരിതാശ്വാസനിധികളിലേക്കായി ഒരു മില്യണ്‍ ഡോളര്‍ (76,270,000 രൂപ) പ്രഖ്യാപിച്ചിരിക്കുകയാണ് പിങ്ക്. മകനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് രണ്ടാഴ്ചയായി കൊറോണയുടെ ലക്ഷണങ്ങള്‍ പ്രകടപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചതിനെ തുടര്‍ന്ന് കോവിഡ് 19 പോസിറ്റീവെന്ന് സ്ഥിരീകരിച്ചതായി താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

അഞ്ച് ലക്ഷം ഡോളര്‍ വീതം ഫിലാഡല്‍ഫിയയിലെ ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഫണ്ടിലേക്കും, ലോസ് ഏഞ്ചല്‍സ് മേയറുടെ ഫണ്ടിലേക്കുമാണ് പിങ്ക് സഹായധനം നല്‍കുന്നത്. വ്യാപകമായി പരിശോധ നടത്താത് ഗവണ്‍മെന്റിന്റെ പരാജയമാണെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.

ഈ രോഗം ഗുരുതരവും യഥാര്‍ത്ഥവുമാണ്. ചെറുപ്പക്കാരെയും പ്രായമായവരെയും ആരോഗ്യകരമുള്ളവരെയും അനാരോഗ്യകരമായവരെയും സമ്പന്നരെയും ദരിദ്രരെയും രോഗം ഒരുപോലെ ബാധിക്കുന്നുവെന്ന് ആളുകള്‍ മനസിലാക്കണം. കൂടാതെ ജനങ്ങളെ പരിരക്ഷിക്കുന്നതിന് സൗജന്യമായി ടെസ്റ്റ് ചെയ്യുന്നത് ഏര്‍പ്പെടുത്തണമെന്നും ഗായിക കുറിച്ചിട്ടുണ്ട്.

https://www.instagram.com/p/B-il39tJ57d/?utm_source=ig_embed