ഒരു കറുത്ത വർഗ്ഗക്കാരി ബ്രിട്ടീഷ് സീക്രട്ട് ഏജന്റാവുന്നത് അവർക്ക് സഹിക്കില്ല,  ഞാൻ ഭയന്ന് പിൻതിരിയില്ല;  എജന്റ് 007-നെതിരായ സൈബര്‍ ആക്രമണത്തെപ്പറ്റി നടി

ജയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’ സീരീസിന്റെ പുതിയ കാസ്റ്റിംഗിനെതിരെ സോഷ്യൽ മീഡിയയിൽ  വ്യാപക സൈബര്‍ ആക്രമണമാണ് നടക്കുന്നത്.  ഡാനിയേല്‍ ക്രെയ്ഗിന് പകരക്കാരിയായ വന്ന താരം  ലഷാന ലിഞ്ചിനെതിരെയാണ്  ആരാധകരിൽ  നിന്ന് സൈബര്‍ ആക്രമണമുണ്ടായത്.

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് താന്‍ എല്ലാ സോഷ്യന്‍ മീഡിയയയും ഉപേക്ഷിച്ചതായി അവർ  ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഒരു കറുത്ത വർഗ്ഗക്കാരി ബ്രിട്ടീഷ് സീക്രട്ട് ഏജന്റാവുന്നത് അവർക്ക് സഹിക്കില്ല എനിക്ക് പകരം മറ്റേതെങ്കിലും കറുത്തവര്‍ഗക്കാരിയായിരുന്നു വെങ്കിലും  അവസ്ഥ വ്യത്യസ്തമാകുമായിരുന്നില്ല, എന്നാൽ താൻ ഇതൊന്നും കണ്ട് ഭയന്ന് പിന്മാറാൻ തയ്യാറല്ലെന്നും  അവർ വ്യക്തമാക്കി.

ഇത്തരത്തിലൊരു ചര്‍ച്ച എനിക്ക് ചുറ്റും നടക്കുമ്പോള്‍ വളരെ വിപ്ലവകരമായ ഒന്നിന്റെ ഭാഗമായി ഞാന്‍ മാറുകയാണെന്ന പ്രതീതിയാണ്. അവർ കൂട്ടിച്ചേർത്തു

കാരി ജോജി ഫുകുങ്കയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രയ്‌ലര്‍ റിലീസിന് പിന്നാലെയാണ് നടിക്കെതിരെ സൈബർ ആക്രമണമുണ്ടായത്.