പ്രശസ്ത പോപ് ഗായിക വീട്ടില്‍ മരിച്ച നിലയില്‍

പ്രശസ്ത കൊറിയന്‍ പോപ് ഗായിക ഗൂ ഹാരയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സോള്‍ നഗരത്തിനടുത്തുള്ള ഗന്നം ചിയോങ്ദാമിലെ വീട്ടിലാണ് ശനിയാഴ്ച വൈകീട്ട് ഇരുപത്തിയെട്ടുകാരിയായ ഗൂ ഹാരയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

കഴിഞ്ഞ മെയില്‍ ഗൂ ഹാര ആത്മഹത്യാശ്രമം നടത്തിയിരുന്നു. പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരാധകരോട് ആത്മഹത്യാശ്രമം നടത്തിയതിന് ഗൂ ഹാര ക്ഷമ ചോദിച്ചിരുന്നു. ഇതിന് ശേഷം വന്‍ തിരിച്ചുവരവ് നടത്തിയ ഹാര ടിവി ഷോകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

https://www.instagram.com/p/B5LVadAFvWC/?utm_source=ig_web_copy_link

Read more

പ്രശസ്ത സംഗീത ഗ്രൂപ്പായ കെ-പോപ് കാരയിലെ മുന്‍ അംഗമായിരുന്നു ഗൂ ഹാര. 2008- ലാണ് ഗൂ ഹാര കെ-പോപ്പില്‍ ചേര്‍ന്നത്. കാരയിലൂടെയാണ് ഗൂ ഹാര പ്രശസ്തിയുടെ പടവുകള്‍ കയറിയത്. ക്യൂപിഡ് സ്റ്റെപ്പ് എന്നിവയായിരുന്നു ഹിറ്റുകള്‍. 2015 മുതലാണ് ഹാര സോളോ നടത്തി തുടങ്ങിയത്.