മുറിയില്‍ വിളിച്ചു വരുത്തി ബലമായി വസ്ത്രം അഴിപ്പിച്ചു, എനിക്ക് അയാളോട് സഹതാപമാണ് തോന്നിയത്; ഹോളിവുഡിനെ പിടിച്ചുകുലുക്കി ലൈംഗിക ആരോപണം

ഹോളിവുഡിനെ പിടിച്ചുകുലുക്കി വീണ്ടും ലൈംഗികാരോപണം. ധാരാളം ലൈംഗികാരോപണങ്ങള്‍ നേരിട്ട വിവാദ നിര്‍മ്മാതാവ് ഹാര്‍വി വീന്‍സ്റ്റനെതിരെയാണ് ജെസിക്കാ മെന്‍ പുതിയ ആരോപണവുമായി രംഗത്തെത്തിയത്.

സിനിമയിലെത്തി ആദ്യമൊക്കെ മസാജ് ചെയ്യാന്‍ മാത്രമായിരുന്നു ആവശ്യപ്പെട്ടത്. പിന്നീട് സിനിമയില്‍ വേഷം തരാമെന്ന പേരില്‍ ഓറല്‍ സെക്‌സിനായി നിര്‍ബന്ധിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി രതിമൂര്‍ച്ഛ അഭിനയിച്ചു കാണിച്ചുവെന്നും നടി വെളിപ്പെടുത്തുന്നു. ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഹോട്ടലില്‍ വെച്ച് അയാള്‍ തന്നെ പീഡിപ്പിച്ചതായി ജെസിക്ക ആരോപിക്കുന്നു. മുറിയില്‍ നിന്നും പുറത്തു കടക്കുന്നത് തടഞ്ഞ ഇയാള്‍, നടിയെ ബലമായി വിവസ്ത്രയാക്കി. തനിക്ക് അപ്പോള്‍ ഭയവും ദേഷ്യവും തോന്നിയെന്ന് ജെസിക്ക പറയുന്നു

ഈ സംഭവത്തിന് മുമ്പ് സ്വന്തം കരിയറിനെ കരുതി അയാളുമായി ഏതാനും തവണ ലൈംഗിക വേഴ്ചക്ക് ഇവര്‍ സമ്മതിച്ചിരുന്നത്രെ. എന്നാല്‍ ഒരിക്കലും അയാളുമായി ശാരീരിക അടുപ്പം തോന്നിയിരുന്നില്ലെന്നും അയാള്‍ നഗ്നനായി കാണുമ്പോള്‍ സഹതാപം തോന്നിയിരുന്നെന്നും ജെസിക്ക പറഞ്ഞതായി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു..