കോവിഡ് 19 ബാധിച്ച നഴ്‌സിന് പതിനായിരം ഡോളറിന്റെ സമ്മാനവുമായി നടി ജെന്നിഫര്‍ അനിസ്റ്റണ്‍

കോവിഡ് 19 ബാധിച്ച നഴ്‌സിന് പത്തായിരം ഡോളര്‍ (764190 രൂപ) സമ്മാനിച്ച് അമേരിക്കന്‍ നടിയും നിര്‍മ്മാതാവുമായ ജെന്നിഫര്‍ അനിസ്റ്റണ്‍. കൊമേഡിയനും എഴുത്തുകാരനുമായ ജിമ്മി കിമ്മല്‍ നടത്തിയ ഷോയിലാണ് യൂട്ടയില്‍ കൊറോണ ബാധിച്ച നഴ്‌സ് ഫെയര്‍ബാങ്ക്‌സ് വീഡിയോ ചാറ്റില്‍ അഥിതിയായെത്തിയത്.

കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍ ജോലി ചെയ്ത നഴ്‌സിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗം പിടിപെട്ടത്. ചെറിയ തോതിലുള്ള രോഗലക്ഷണങ്ങളാണ് തനിക്കുണ്ടായിരുന്നത്. പനിയും ജലദോഷവും ഉണ്ടായിരുന്നു എന്ന് നഴ്‌സ് പറഞ്ഞു. തുടര്‍ന്നാണ് ജെനിഫര്‍ അനിസ്റ്റണിനെയും ഷോയിലേക്ക് ക്ഷണിച്ചത്.

ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജെന്നിഫര്‍ നന്ദി പറഞ്ഞു. കൊറോണ പിടിപെട്ടതിനാല്‍ തനിക്ക് ജോലിക്ക് പോകാന്‍ സാധിക്കുന്നില്ലെന്നും നാലും ഒന്നും വയസുള്ള തന്റെ മക്കളും രണ്ട് ആഴ്ചയായി കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും നഴ്‌സ് പറഞ്ഞു. ഇതോടെയാണ് 1000 ഡോളറിന്റെ സമ്മാനം ജെന്നിഫര്‍ പ്രഖ്യാപിച്ചത്.