നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന പുല്‍പ്പരപ്പ്; ‘ഇന്‍ ദ് ടോള്‍ ഗ്രാസ്സ്’ ട്രെയിലര്‍

ഹൊറര്‍ കഥകളിലും അതിമാനുഷിക കഥാപശ്ചാത്തലങ്ങളിലും താത്പര്യമുള്ള അമേരിക്കന്‍ എഴുത്തുകാരനാണ് സ്റ്റീഫെന്‍ കിംഗ്. അദ്ദേഹത്തിന്റെ 2012- ല്‍ പുറത്തിറങ്ങിയ ഒരു ഹൊറര്‍ നോവലായ ‘ഇന്‍ ദ ടോള്‍ ഗ്രാസ്സ്’ സിനിമയായി പുറത്തിറങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

വലിയൊരു പുല്‍പ്പരപ്പില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നു, അത് അന്വേഷിച്ച് പുല്‍മേട്ടിലേയ്ക്ക് കയറുന്ന സഹോദരന്റെയും സഹോദരിയുടെയും കഥയാണ് ചിത്രം പറയുന്നത്.

വിന്‍സെന്‍സോ നതാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാട്രിക് വില്‍സണ്‍, റേച്ചല്‍ വില്‍സണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ഒക്ടോബര്‍ നാലിന് നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം റിലീസ് ചെയ്യും.