ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന് ജോണി ഡെപ്പ്; പോസ്റ്റ് അദൃശ്യ ശത്രുവിനെ കുറിച്ച്; മണിക്കൂറുകള്‍ക്കുള്ളില്‍ 2 മില്യണ് മേല്‍ ഫോളോവേഴ്‌സ്

ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന് ഹോളിവുഡ് നടന്‍ ജോണി ഡെപ്പ്. സോഷ്യല്‍ മീഡിയയില്‍ നിന്നും ഇത്രകാലം വിട്ടു നിന്ന താരം വ്യാഴാഴ്ചയാണ് ഇന്‍സ്റ്റയില്‍ അക്കൗണ്ട് തുറന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ 20 ലക്ഷത്തിന് മേല്‍ ഫോളോവേഴ്‌സാണ് ഒഴുകിയെത്തിയത്.

എരിയുന്ന മെഴുകുതിരികള്‍ക്കിടയില്‍ നിന്നുള്ള ചിത്രമാണ് ക്യാപ്റ്റന്‍ ജാക്ക് സ്പാരോ ആദ്യമായി ഇന്‍സ്റ്റഗ്രാമില്‍ അപ് ലോഡ് ചെയ്തത്. “ഹലോ, നിങ്ങള്‍ക്കായി ചിലത് ചിത്രീകരിച്ചിട്ടുണ്ട്, ഒരു മിനിട്ട് തരൂ” എന്നായിരുന്നു ഫോട്ടോയുടെ അടിക്കുറിപ്പ്. അതിന് പിന്നാലെ താരത്തിന്റെ ഒരു വീഡിയോയും എത്തി. എട്ട് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ലോകത്തെ മുഴുവന്‍ ലോക്ക്ഡൗണിലാക്കിയ കോവിഡിനെ കുറിച്ചാണ് താരം സംസാരിച്ചത്.

https://www.instagram.com/tv/B_DPmUfJ-Th/?utm_source=ig_web_copy_link

അദൃശ്യനായ ശത്രുവിന്റെ ആക്രമണത്തിലാണ് നാമെന്നും പരസ്പരം സഹായിച്ച് ഈ കഠിനകാലം മറികടക്കണമെന്നുമാണ് ജോണി ഡെപ്പ് വീഡിയോയില്‍ പറയുന്നത്. പൈറേറ്റ്സ് ഓഫ് ദ് കരീബിയന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ഒരു വലിയ സ്ഥാനമുണ്ടാക്കിയ നടനാണ് ജോണി ഡെപ്പ്.