ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം: മികച്ച നടന്‍ വാക്കിന്‍ ഫീനിക്‌സ്, നടി റെനി സെല്ല്വെഗര്‍

എഴുപത്തിയേഴാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനായി വാക്കിന്‍ ഫീനിക്‌സ് തിരഞ്ഞെടുക്കപ്പെട്ടു. “ജോക്കറി”ലെ അഭിനയത്തിനാണ് പുരസ്‌കാരം. രണ്ടാംതവണയാണ് വാക്കിന്‍ ഫീനിക്‌സിന് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിക്കുന്നത്.

മോഷന്‍ പിക്ച്ചര്‍ വിഭാഗത്തില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം സാം മെന്‍ഡിസ് നേടി. “1917”നാണ് പുരസ്‌കാരം ലഭിച്ചത്. ഡ്രാമ വിഭാഗത്തില്‍ റെനി സെല്ല്വെഗര്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം “ജൂഡി”ക്കാണ് പുരസ്‌കാരം.

മികച്ച നടന്‍ (മ്യൂസിക്കല്‍ കോമഡി വിഭാഗം): ടാരന്‍ എഗെര്‍ടണ്‍ -റോക്കറ്റ്മാന്‍

മികച്ച സഹനടന്‍ (മോഷന്‍ പിക്ച്ചര്‍ വിഭാഗം): ബ്രാഡ് പിറ്റ് -വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

മികച്ച സഹനടി (മോഷന്‍ പിക്ച്ചര്‍ വിഭാഗം): ലോറ ഡേണ്‍ -മാര്യേജ് സ്റ്റോറി

മികച്ച തിരക്കഥ (മോഷന്‍ പിക്ച്ചര്‍ വിഭാഗം): ക്വന്റീന്‍ ടരന്റീനോ -വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

മികച്ച വിദേശ ഭാഷ ചിത്രം (മോഷന്‍ പിക്ച്ചര്‍ വിഭാഗം): പാരസൈറ്റ്

മികച്ച ചിത്രം (മോഷന്‍ പിക്ച്ചര്‍-ഡ്രാമ വിഭാഗം): 1917

മികച്ച ചിത്രം (മോഷന്‍ പിക്ച്ചര്‍-മ്യൂസിക്കല്‍, കോമഡി വിഭാഗം): വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

കാലിഫോര്‍ണിയയിലെ ബിവര്‍ലി ഹിന്റണ്‍ ഹോട്ടലില്‍ ആയിരുന്നു അവാര്‍ഡ്ദാന ചടങ്ങ്. ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷനാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നല്‍കുന്നത്.