കസേര എടുത്ത് യുവതിയുടെ തലയ്ക്കടിച്ചു; 'ഫ്‌ളാഷ്' താരം എസ്ര മില്ലര്‍ വീണ്ടും അറസ്റ്റില്‍

 

ഹോളിവുഡ് നടന്‍ എസ്ര മില്ലര്‍ അറസ്റ്റില്‍. യുവതിയെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് താരത്തെ ഹവായ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസിയുടെ ‘ജസ്റ്റിസ് ലീഗ്’ സീരീസിലെ ഫ്‌ലാഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് എസ്ര മില്ലര്‍.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ബിഗ് ഐലന്‍ഡില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ നിന്നും എസ്ര മില്ലറിനോട് പുറത്തുപോകാനായി യുവതി ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ മില്ലര്‍ യുവതിയെ കസേര കൊണ്ട് നെറ്റിയില്‍ അടിക്കുകയായിരുന്നു എന്ന് ഹവായ് പൊലീസ് ഡിപ്പാര്‍ട്‌മെന്റ് പറഞ്ഞു. യുവതിയുടെ നെറ്റിയില്‍ അര ഇഞ്ച് വലിപ്പത്തില്‍ മുറിവുണ്ടെന്നും യുവതി ചികിത്സയ്ക്ക് വിധേയയായില്ലെന്നും പൊലീസ് അറിയിച്ചു.

ഒരു മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് എസ്ര മില്ലര്‍ അറസ്റ്റിലാകുന്നത്. മാര്‍ച്ച് 28ന് ഒരു കരോക്കേ ബാറില്‍ നിന്നും താരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹവായിയിലെ സില്‍വ സ്ട്രീറ്റിലെ കരോക്കെ ബാറില്‍ പാര്‍ട്ടിയ്ക്കിടയില്‍ ബാറിലെ സ്റ്റാഫിനോട് മില്ലര്‍ അസഭ്യം പറയുകയും കയ്യേറ്റം ചെയ്തു. തുടര്‍ന്ന് അറസ്റ്റിലായ താരം 500 ഡോളര്‍ പിഴയടയ്‌ക്കേണ്ടി വന്നിരുന്നു.അതേസമയം നടന്റെ പുതിയ ചിത്രം ‘ദി ഫ്‌ലാഷ്’ 2023 ജൂണില്‍ റിലീസ് ചെയ്യുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്.