ഡോറയുടെ പ്രയാണം ഹോളിവുഡില്‍; ‘ഡോറ ആന്‍ഡ് ദ് ലോസ്റ്റ് സിറ്റി ഓഫ് ഗോള്‍ഡ്’ ട്രെയിലര്‍

കുട്ടികളുടെ ഇഷ്ട കാര്‍ട്ടൂണ്‍ പരമ്പരയാണ് ഡോറായും ബുജിയും. ഇതിലെ ഡോറയെന്ന പെണ്‍കുട്ടിയും ബുജിയെന്ന കുരങ്ങനും കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും പരിചിതരാണ്. ഇപ്പോഴിതാ ഡോറയുടെ പ്രയാണം കൊണ്ട് പ്രേക്ഷകരെ വിസ്മരിപ്പിക്കാന്‍ ഹോളിവുഡില്‍ സിനിമ ഒരുങ്ങുകയാണ്. ഡോറ ആന്‍ഡ് ദ് ലോസ്റ്റ് സിറ്റി ഓഫ് ഗോള്‍ഡ് എന്നാണ് ചിത്രത്തിന്റെ പേര്. കൊച്ചുകുട്ടിയില്‍ നിന്നും കൗമാരകാലത്തെത്തുന്ന ഡോറയുടെ സാഹസിക കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലറും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.

ഇസബീല മോനേറാണ് ചിത്രത്തില്‍ ഡോറ ആയി വേഷമിടുന്നത്. ചിത്രത്തില്‍ മൈക്കല്‍ പെന, ഇവ ലോങ്ങോറിയ, ഡാനി ട്രെജോ എന്നിവരും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു. ജയിംസ് ബോബിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിക്കോളസ് സ്റ്റോളര്‍, മാത്യു റോബിന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ക്രിസ്റ്റിന്‍ ബര്‍ ആണ്. ചിത്രം ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തും.

നിക്കലോഡിയോണ്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കിലെ പ്രശസ്തമായ ഒരു കാര്‍ട്ടൂണ്‍ പരമ്പരയായ ഡോറ ദി എക്‌സ്‌പ്ലോറര്‍ ലോകം മുഴുവന്‍ ആരാധകരുണ്ട്. ക്രിസ് ഗിഫോര്‍ഡ്, വലേരി വാല്‍ഷ്, എറിക് വെയ്‌നര്‍ എന്നിവരാണ് ഇതിന്റെ യഥാര്‍ഥ സ്രഷ്ടാക്കള്‍. 2000 മുതല്‍ക്കാണ് കുട്ടികള്‍ക്കായുള്ള ഈ പരമ്പര പതിവായി നിക്ക് ജൂനിയര്‍ പോലുള്ള ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത്.

C