പതിനഞ്ചാം വയസ്സില്‍ ബലാത്സംഗം ചെയ്യപ്പെട്ടു, പിറക്കാതെ പോയ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി ഞാന്‍ തന്നെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

ഒരു കാലത്ത് സിനിമാപ്രേമികളെ ത്രസിപ്പിച്ച ഹോളിവുഡ് നടിയാണ് ഡെമി മൂര്‍. ഇപ്പോഴിതാ തന്റെ ആരാധകര്‍ അറിയാത്ത സംഭവബഹുലമായ ജീവിതകഥ ഇന്‍സൈഡ് ഔട്ട് എന്ന പേരില്‍ സെപ്റ്റംബര്‍ 24-ന് പുറത്തിറങ്ങുകയാണ്.

പതിനഞ്ചാം വയസ്സില്‍ ബലാത്സംഗം ചെയ്യപ്പെട്ട കാര്യം ഈ പുസ്തകത്തില്‍ ഡെമി മൂര്‍ വിവരിക്കുന്നുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രായത്തില്‍ ഏറെ ചെറുപ്പമായ ആഷ്ടണ്‍ കച്ചറുമായുള്ള ബന്ധവും ഗര്‍ഭച്ഛിദ്രവുമെല്ലാം ഡെമി മൂര്‍ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

തന്നേക്കാള്‍ പതിനഞ്ച് വയസ്സ് താഴെയുള്ള ആഷ്ടണ്‍ കച്ചറില്‍ നിന്ന് ഗര്‍ഭിണിയായിരുന്നെന്നും ആറു മാസം വളര്‍ച്ചയുണ്ടായിരുന്ന ആ കുഞ്ഞിനെ ഗര്‍ഭത്തില്‍ തന്നെ നഷ്ടപ്പെട്ടുവെന്നും അവര്‍ എഴുതുന്നുണ്ട്. ചാപ്ലിന്‍ റേ എന്നു പേരിടാനിരുന്ന ആ കുഞ്ഞിന്റെ മരണത്തിനു ശേഷമാണ് മദ്യപാനത്തിലും മയക്കുമരുന്ന് ഉപയോഗത്തിലും അഭയം പ്രാപിച്ചത്. ഞാന്‍ തന്നെയാണ് ആ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി. എന്നാല്‍, പിന്നീട് അതില്‍ നിന്ന് മോചനം നേടാനായില്ല. ഇതിനെ തുടര്‍ന്ന് ആരോഗ്യവും മക്കളായ റൂമര്‍, സ്‌കോട്ട്, തല്ലുലാ എന്നിവരുമായുള്ള ബന്ധവും വഷളായി. പിന്നീട് ഒരു പുരധിവാസകേന്ദ്രത്തില്‍ അഭയം തേടുകയായിരുന്നു താനെന്നും മൂര്‍ വെളിപ്പെടുത്തുന്നു.