കോവിഡ് 19: ഗ്രാമി ജേതാവായ സംഗീതഞ്ജന്‍ ജോ ഡിഫി അന്തരിച്ചു

ഗ്രാമി അവാര്‍ഡ് ജേതാവായ അമേരിക്കന്‍ സംഗീതഞ്ജന്‍ ജോ ഡിഫി കൊറോണ ബാധയെ തുടര്‍ന്ന് അന്തരിച്ചു. 61 വയസായിരുന്നു. രണ്ട് ദിവസം മുമ്പായിരുന്നു തനിക്ക് കൊറോണയാണെന്നും ഇപ്പോള്‍ ചികിത്സയിലാണെന്നും ഡിഫി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

ഒക്ലഹോമ സ്വദേശിയായ ഡിഫി 1990കളില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആരാധകര്‍ക്കായി സമ്മാനിച്ചിരുന്നു. പിക്കപ്പ് മാന്‍, പ്രോപ് മി അപ്പ് ബിസൈഡ് ദി ജ്യൂക്ക്‌ബോക്‌സ്, ജോണ്‍ ഡിയര്‍ ഗ്രീന്‍ എന്നിവ അദ്ദേഹത്തിന്റെ നിരവധി ഹിറ്റ് ഗാനങ്ങള്‍ ചിലതാണ്.

ജോ ഡിഫിയുടെ ആദ്യ ആല്‍ബം “തൗസന്റ് വിന്‍ഡിംഗ് റോഡ്സ്” 1990ലാണ് പുറത്തിറങ്ങിയത്. ഡിഫിയുടെ ഏറ്റവും ഹിറ്റ് ഗാനമായ ഹോം ഈ ആല്‍ബത്തിലാണുള്ളത്. അമേരിക്കയില്‍ 137,000 ആളുകള്‍ കോവിഡ് 19 ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. 2,400 ല്‍ അധികം ആളുകള്‍ മരിച്ചു.