മകള്‍ക്ക് ഇന്ത്യയെന്ന് പേരിട്ടതിന് പിന്നില്‍; തുറന്നു പറഞ്ഞ് ഹോളിവുഡിന്റെ ‘തോര്‍’ ക്രിസ് ഹെംസ്വര്‍ത്ത്

മകള്‍ക്ക് ഇന്ത്യയെന്ന് പേരിട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഹോളിവുഡ് സൂപ്പര്‍താരം ക്രിസ് ഹെംസ്വര്‍ത്ത്.

എന്റെ ഭാര്യ എല്‍സ പാട്‌കെ അവളുടെ ജീവിതത്തിലെ ഏറെ സമയവും ചെലവഴിച്ചത് ഇന്ത്യയിലാണ് ഞാനും അവളും ഒരു പോലെ ഇന്ത്യയെ സ്‌നേഹിക്കുന്നവരാണ്. ഇന്ത്യക്കാര്‍ നല്ല ആളുകളാണ്. മകള്‍ക്ക് ഇന്ത്യയെന്ന് പേരിടാന്‍ തീരുമാനിച്ചപ്പോള്‍ മറിച്ചൊന്നും എനിക്ക് ആലോചിക്കേണ്ടതായി വന്നില്ല ക്രിസ് പറഞ്ഞു.

ഇന്ത്യ റോസ് എന്ന മകളെ കൂടാതെ സാഷ, ട്രിസ്റ്റണ്‍ എന്നീ ഇരട്ട ആണ്‍കുട്ടികളും ക്രിസ്- എല്‍സ ദമ്പതികള്‍ക്കുണ്ട്. അതേസമയം മെന്‍ ഇന്‍ ബ്ലാക്ക് ഇന്ത്യന്‍ ഭാഷകളില്‍ ജൂണ്‍ 14- ന് തിയേറ്ററുകളിലെത്തുന്നതിന്റെ സന്തോഷത്തിലാണ് താരം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് സോണി പിക്‌ചേഴ്‌സ് എത്തിക്കുന്നത്.