'ബാറ്റ്മാന്' കോവിഡ്? സിനിമാ ചിത്രീകരണം നിര്‍ത്തിവെച്ചു

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന “ബാറ്റ്മാന്‍” ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. നായകന്‍ റോബര്‍ട്ട് പാറ്റിന്‍സണിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് താത്കാലികമായി ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുന്നത്. ചിത്രീകരണ സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ബാറ്റ്മാന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചത് എന്നാണ് നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രോസ് അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ആര്‍ക്കാണ് കോവിഡ് ബാധിച്ചത് എന്ന് വ്യക്തമാക്കിയിട്ടില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിശ്ചലമായ ഹോളിവുഡ് സിനിമാമേഖല അടുത്തിടെയാണ് സജീവമായത്. ദിവസങ്ങള്‍ക്ക് ബാറ്റ്മാന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. അടുത്ത വര്‍ഷം ജൂണില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡിനെ തുടര്‍ന്ന് ഒക്ടോബറിലേക്ക് മാറ്റിയിരുന്നു.

മാറ്റ് റിവീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നു മാസത്തെ ഷൂട്ടിംഗ് ഇനിയും ബാക്കിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസമാണ് ബാറ്റ്മാന്റെ ടീസര്‍ എത്തിയത്.

യൂണിവേഴ്‌സല്‍ പിക്‌ചേര്‍സ് നിര്‍മ്മിക്കുന്ന ജുറാസിക് വേള്‍ഡ്, ജെയിംസ് കാമറൂണിന്റെ അവതാര്‍ 2 എന്നിവയുടെ ഷൂട്ടിംഗും പുനരാരംഭിച്ചിട്ടുണ്ട്. ടോം ക്രൂയിസ് നായകനാകുന്ന മിഷന്‍ ഇംപോസിബിളിന്റെ ചിത്രീകരണത്തിനും അനുമതി ലഭിച്ചിട്ടുണ്ട്.