അലക് ബാഡ്വിന്റെ, ചിത്രീകരണത്തിന് ഉപയോഗിച്ച തോക്കില്‍ നിന്ന് വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു, സംവിധായകന്റെ നില ഗുരുതരം

ഹോളിവുഡ് ചിത്രം റസ്റ്റിന്റെ ചിത്രീകരണത്തിനിടെ പ്രോപ് ഗണ്‍ അപകടം. നടന്‍ അലക് ബാഡ്വിന്റെ തോക്കില്‍ നിന്ന് വെടിയേറ്റ് ചിത്രത്തിന്റെ ഛായാഗ്രഹക ഹൈലെന ഹുച്ചിന്‍സ് മരിച്ചു. സംവിധായകന്‍ ജോയല്‍ സോസയുടെ നില ഗുരുതരമാണ്. ചിത്രീകരണത്തിനിടെ പ്രോപ് ഗണ്ണില്‍ നിന്ന് വെടി പൊട്ടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

സംഭവത്തില്‍ സാന്റ ഫെ കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട് മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതാദ്യമായല്ല പ്രോപ് ഗണ്‍ അപകടം ഉണ്ടാവുന്നത്. മുമ്പും ഹോളിവുഡ് സിനിമാ ചിത്രീകരണങ്ങള്‍ക്കിടെ സമാന രീതിയിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

യഥാര്‍ത്ഥ വെടിമരുന്ന് (ammunirtion) ഇല്ലാതെയാണ് സാധാരണ പ്രോപ്പ് ഗണ്ണുകള്‍ സൂക്ഷിക്കാറ്. എന്നാല്‍ ചില സംഭവങ്ങളില്‍ ചിത്രീകരണങ്ങളില്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിപരീതമായി ചിലപ്പോള്‍ സെറ്റുകളില്‍ ഇതുപയോഗിക്കാറുണ്ട്. ഇത് തികച്ചും നിയമവിരുദ്ധമാണ്.