79കാരന് 40കാരിയായ എന്നെ മനസിലാക്കാന്‍ സാധിക്കുന്നില്ല; അല്‍ പച്ചിനോയെ ഉപേക്ഷിക്കുകയാണെന്ന് കാമുകി

പ്രശസ്ത നടനും നിര്‍മ്മാതാവുമായ അല്‍ പച്ചിനോയുമായുള്ള ബന്ധം താന്‍ അവസാനിപ്പിക്കുകയാണെന്ന് ഇസ്രായേലി നടി മെയ്റ്റല്‍ ദോഹന്‍. അല്‍ പച്ചിനോയ്ക്ക് തന്നേക്കാള്‍ ഒരുപാട് പ്രായ കൂടുതലാണെന്നും പണം ചെലവാക്കുന്നതില്‍ വിമുഖത കാണിക്കുന്ന വ്യക്തിയാണെന്നും ദോഹന്‍ പറയുന്നു.

വര്‍ഷങ്ങളായി അല്‍ പാച്ചിനോയും ദോഹനും പ്രണയത്തിലായിരുന്നു. പൊതു ചടങ്ങുകളില്‍ അല്‍ പാച്ചിനൊക്കൊപ്പം ദോഹനും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ ഓസ്‌കര്‍ പുരസ്‌കാരത്തിന് അല്‍ പാച്ചിനോക്കൊപ്പം ദോഹന്‍ ഉണ്ടായിരുന്നില്ല. ഇതോടെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന സൂചനകളും ശക്തമായി.

Read more

79 കാരനായ അല്‍ പാച്ചിനോക്ക് 40 വയസ്സുള്ള എന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ആദ്യമെല്ലാം ഞാന്‍ എല്ലാ പ്രശ്നങ്ങളെയും അവഗണിച്ചു. എന്നാല്‍ ഇനി മുന്നോട്ട് പോകുന്നതില്‍ അര്‍ഥമില്ല എന്ന് ദോഹന്‍ പറഞ്ഞു. തമ്മില്‍ യാതൊരു ശത്രുതയുമില്ല. വേര്‍പിരിഞ്ഞാലും അദ്ദേഹവുമായുള്ള സൗഹൃദം സുക്ഷിക്കുമെന്നും ദോഹന്‍ വ്യക്തമാക്കി.