കൊവിഡ് 19: ഗായകന്‍ ആദം ഷ്‌ലേസിങ്കര്‍ അന്തരിച്ചു

കൊവിഡ് 19 കലാരംഗത്തെ ഒരു ജീവന്‍ കൂടി മരണത്തിനു കീഴടങ്ങി.    അമേരിക്കന്‍ ഗായകന്‍ ആദം ഷ്ലേസിങ്കര്‍ (52) കൊറോണ ബാധിച്ച് മരിച്ചു. നടന്‍ ടോം ഹാങ്ക്‌സ് ആണ് ആദത്തിന്റെ മരണവിവരം ആരാധകരുമായി പങ്കുവെച്ചത്.

രണ്ടാഴ്ചയ്ക്ക് മുമ്പാണ് ആദം കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സ തേടിയത്. ബുധനാഴ്ചയാണ് മരിച്ചത്. ഗ്രാമി എമ്മി പുരസ്‌കാര ജേതാവായ ആദം ഫൗണ്ടന്‍സ് ഓഫ് വെയ്ന്‍ എന്ന റോക്ക് ബാന്‍ഡിന്റെ സ്ഥാപകനാണ്.

നടന്‍ ടോം ഹാങ്കസ് സംവിധാനം ചെയ്ത ദാറ്റ് തിംഗ്സ് ഡൂ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്‌കാര്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.