സെറ്റുകളില്‍ കസേരകള്‍ അനുവദിക്കില്ല, ഇരിക്കുന്നവര്‍ ജോലി ചെയ്യില്ലെന്നാണ് ആ സംവിധായകൻ പറയുന്നത്

ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രമായ ടെനറ്റിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന്  ജൂലൈ 17-ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രം പിന്നീട് ജൂലൈ 31-ലേക്ക് നീട്ടിയിരുന്നു. ഒടുവില്‍ ഓഗസ്റ്റ് 12-ന് ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ഇപ്പോഴിതാ നടി ആന്‍ ഹാതവേ, ക്രിസ്റ്റഫറിന്റെ സംവിധാന രീതികളെ കുറിച്ച്‌ തുറന്നുപറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. ക്രിസ്റ്റഫറിന്റെ സെറ്റുകളില്‍ കസേരകള്‍ അനുവദിക്കില്ലെന്നും അതിന് അദ്ദേഹത്തിന് ഒരു കാരണമുണ്ടെന്നും ആന്‍ പറഞ്ഞു. ‘

അദ്ദേഹം കസേരകള്‍ അനുവദിക്കില്ല, കസേരകള്‍ ഉണ്ടെങ്കില്‍ ആളുകള്‍ ഇരിക്കും എന്നതാണ് അതിന്റെ കാരണം. അവര്‍ ഇരിക്കുകയാണെങ്കില്‍ അവര്‍ ജോലി ചെയ്യില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം’, താരം പറഞ്ഞു