ഓസ്‌കര്‍: പത്ത് നോമിനേഷന്‍ നേടി 'മാങ്ക്', 'സൂരറൈ പോട്ര്' പുറത്ത്

93ാമത് ഓസ്‌കര്‍ നാമനിര്‍ദേശക പട്ടികയില്‍ പത്ത് നോമിനേഷനുമായി നെറ്റ്ഫ്‌ളിക്‌സ് ചിത്രം മാങ്ക്. ആറു നോമിനേഷന്‍ നേടി ദി ഫാദര്‍, ജൂദാസ് ആന്‍ഡ് ബ്ലാക് മിശിഹ, മിനാരി, നോമാഡ്‌ലാന്‍ഡ്, സൗണ്ട് ഓഫ് മെറ്റല്‍, ദി ട്രയല്‍ എന്നീ ചിത്രങ്ങള്‍.

അന്തരിച്ച നടന്‍ ചാഡ്‌വിക് ബോസ്മാന്‍ മികച്ച നടന്‍മാരുടെ പട്ടികയില്‍ ഇടം നേടി. നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസും ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്.

മികച്ച ചിത്രം: ദി ഫാദര്‍, ജൂദാസ് ആന്‍ഡ് ബ്ലാക്ക് മിശിഹ, മിനാരി, നോമഡ്‌ലാന്‍ഡ്, സൗണ്ട് ഓഫ് മെറ്റല്‍, ദ ട്രയല്‍ ഓഫ് ചിക്കാഗോ സെവന്‍, പ്രോമിസിങ് യങ് വുമന്‍

മികച്ച സംവിധായകന്‍: ഡേവിഡ് ഫിഞ്ചെര്‍ (മാങ്ക്), തോമസ് വിന്റെര്‍ബെര്‍ഗ് (അനദര്‍ റൗണ്ട്), ലീ ഐസക് (മിനാരി), ക്ലോയി സാവോ (നോ മാഡ്ലാന്‍ഡ്), എമെറാള്‍ഡ് ഫെന്നെല്‍ (പ്രോമിസിങ് യങ് വുമന്‍)

മികച്ച നടന്‍: ചാഡ്വിക് ബോസ്മാന്‍ (മാ റെയ്‌നിസ് ബ്ലാക് ബോട്ടം), ഗാരി ഓള്‍ഡ്മാന്‍ (മാങ്ക്), റിയാസ് അഹമ്മെദ് (സൗണ്ട് ഓഫ് മെറ്റല്‍), ആന്റണി ഹോപ്കിന്‍സ് (ദ് ഫാദര്‍), സ്റ്റീവെന്‍ യൂന്‍ (മിനാരി)

മികച്ച നടി: വയോള ഡേവിസ് (മാ റെയ്‌നിസ് ബ്ലാക് ബോട്ടം), ആന്‍ഡ്രാ ഡേ (യുണൈറ്റഡ് സ്റ്റേറ്റ്‌സ് വേ. ബില്ലി ഹോളിഡേ), വനേസ കിര്‍ബി (പീസസ് ഓഫ് എ വുമന്‍), ഫ്രാന്‍സെസ് മക്‌ഡോര്‍മാന്‍ഡ് (നോമാഡ്ലാന്‍ഡ്), കാരി മുള്ളിഗന്‍ (പ്രോമിസിങ് യങ് വുമന്‍)

മികച്ച അനിമേഷന്‍ ചിത്രം: ഓണ്‍വാര്‍ഡ്, ഓവര്‍ ദ് മൂണ്‍, എ ഷോണ്‍ ദ് ഷീപ് മൂവി, സോള്‍, വോള്‍ഫ്വാക്കേര്‍സ്

മികച്ച ഛായാഗ്രഹണം: എറിക് ( മാങ്ക്), ഷോണ്‍ ബോബിസ്റ്റ് (ജൂദാസ് ആന്‍ഡ് ബ്ലാക് മിശിഹ), ഡാറിയസ് വോള്‍സ്‌കി (ന്യൂസ് ഓഫ് ദ് വേള്‍ഡ്), ജോഷ്വ ജെയിംസ് (നോമാഡ്ലാന്‍ഡ്), ഫീഡന്‍ (ദ് ട്രയല്‍ ഓഫ് ചിക്കാഗോ സെവന്‍).

അതേസമയം, സൂര്യ ചിത്രം സൂരറൈ പോട്ര് ഓസ്‌കറില്‍ നിന്നും പുറത്തായി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടി, മികച്ച ഒറിജിനല്‍ സ്‌കോര്‍ എന്നീ വിഭാഗങ്ങളിലാണ് ചിത്രം മത്സരിച്ചത്.