ഹൃത്വിക് റോഷന്‍ വീണ്ടും പ്രണയത്തില്‍? കാമുകിയുടെ കൈ പിടിച്ച് കഫെയില്‍ താരം; വൈറല്‍ ചിത്രത്തിലെ പെണ്‍കുട്ടി ഈ യുവ നടി

ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ വീണ്ടും പ്രണയത്തില്‍. മുംബൈയിലെ ഒരു കഫെയില്‍ നിന്നും ഹൃത്വിക്കും ഒരു പെണ്‍കുട്ടിയും ഇറങ്ങി വരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് താരം പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.

മാസ്‌ക് ധരിച്ചതിനാല്‍ പെണ്‍കുട്ടിയുടെ മുഖം വ്യക്തമല്ല. എന്നാല്‍ യുവ നടി സബ ആസാദ് ആണ് ഹൃത്വിക്കിനൊപ്പം ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃത്വിക്കിന്റെ കരങ്ങള്‍ കോര്‍ത്തു പിടിച്ച് നില്‍ക്കുന്നത് സബ തന്നെയാണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

സുശാന്ത് സിംഗ് രജ്പുത് നായകനായ ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയിലൂടെ ശ്രദ്ധ നേടിയ നടിയാണ് സബ ആസാദ്. അഭിനയത്തിലും സംഗീതത്തിലും ശ്രദ്ധ നേടിയ നടിയാണ് സബ. ആദ്യ ഭാര്യ സൂസന്നെ ഖാനുമായി പിരിഞ്ഞതിന് ശേഷം ഇതാദ്യമായാണ് ഹൃത്വിക്കിന്റെ പേരിനൊപ്പം മറ്റൊരു പേര് ചേര്‍ത്ത് വായിക്കപ്പെടുന്നത്.

Saba Azad : r/desigentlemanboners

ചിത്രങ്ങള്‍ വൈറലായതോടെ ഹൃത്വിക് ഒരു മിസ്റ്ററി ഗേളുമായി പ്രണയത്തിലാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അതേസമയം, സൂസന്നെ ഖാന്‍ നടന്‍ അലി ഗോണിയുടെ സഹോദരനുമായ അര്‍സ്ലന്‍ ഗോണിയുമായി പ്രണയത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

2000ല്‍ ആയിരുന്നു ഹൃഥ്വിക്കും സൂസന്നെയും വിവാഹിതരായത്. 2014ല്‍ വിവാഹമോചിതരായ ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. ഹൃദാന്‍ റോഷന്‍, ഹൃഹാന്‍ റോഷന്‍ എന്നാണ് മക്കളുടെ പേര്. കോവിഡ് ലോക്ഡൗണ്‍ കാലം സൂസന്നെയ്ക്കും മക്കള്‍ക്കും ഒപ്പമായിരുന്നു ഹൃത്വിക് ചിലവിട്ടത്.