വെട്ടുകിളി ആക്രമണത്തെ കുറിച്ച്  ട്വീറ്റ്; നടി സെെറയ്ക്ക് എതിരെ രൂക്ഷ വിമർശനം, അക്കൗണ്ട് നീക്കം ചെയ്തു

വെട്ടുകിളി ഭീഷണി ഒഴിയാതെ ഉത്തരേന്ത്യ രൂക്ഷ പ്രതിസന്ധി നേരിടുകയാണ്. ഈ പശ്ചാത്തലത്തിൽ മുൻനടി സെെറ വസീം പങ്കുവെച്ച ട്വീറ്റിനെതിരേ വ്യാപകമായി വിമർശനം ഉയരുകയാണ്.

വെള്ളപ്പൊക്കം, വെട്ടുകിളി, പേൻ, തവളകൾ, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങൾ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവർ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു- ഖുറാനെ ( 7:133) ഉദ്ധരിച്ചായിരുന്നു സെെറയുടെ പ്രതികരണം. ഇതിനെതിരേ ശക്തമായ വിമർശനം ഉയരുകയാണ്.

വെട്ടുകിളി ആക്രമണത്തിൽ രാജ്യത്തെ കർഷകർ ദുരിതം അനുഭവിക്കുമ്പോൾ അതിനെ മതവുമായി കൂട്ടിക്കെട്ടുന്നത് എന്തിനാണെന്നാണ് വിമർശകർ ചോദിക്കുന്നത്.