‘ചെമ്മാനമേ’; യുവം സിനിമയിലെ ആദ്യ ഗാനം പുറത്തിറക്കി

വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിനുശേഷം അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ ചിത്രമാണ് ‘യുവം’. നവാഗതനായ പിങ്കു പീറ്റര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ‘ ചെമ്മാനമേ’ എന്ന ഗാനം പുറത്തിറങ്ങി. ചിത്രത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് തന്റെ ഔദ്യോഗിക പേജിലൂടെയാണ് പെപെ ഗാനം പുറത്തിറക്കിയത്.

ഗോപി സുന്ദറിന്റെ സംഗീതം ഒരുക്കിയ ഗാനം എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. അമിത് ചക്കാലക്കലിന് പുറമെ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

ഗോപി സുന്ദര്‍ ആണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ ആണ് ഗാനരചയിതാവ്. ജോണ്‍ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അമല്‍ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. 2020ഇല്‍ ആദ്യം പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്.