ബൈബിള്‍ പശ്ചാത്തലത്തില്‍ 'യേഷ്വ'; 150 കോടി മുതല്‍ മുടക്കിലൊരുങ്ങുന്നത് ത്രിഡി ചിത്രം

ബൈബിള്‍ പശ്ചാത്തലത്തില്‍ “യേഷ്വ” ഒരുങ്ങുന്നു. യേശുവിന്റെ അവസാനത്തെ ഏഴുദിവസത്തെ ജീവിതം ആസ്പദമാക്കി തിരുവനന്തപുരം സ്വദേശി ആല്‍ബര്‍ട്ട് ആന്റണിയാണ് ഇംഗ്ലീഷ് ചിത്രമൊരുക്കുന്നത്. 150 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.

ബൈബിള്‍ പശ്ചാത്തലമാക്കിയുള്ള ലോകത്തെ ആദ്യ ത്രീഡി ചിത്രമായിരിക്കും “യേഷ്വ”. യഹൂദന്‍മാരില്‍നിന്നും റോമന്‍ ഭരണാധികാരികളില്‍നിന്നും ക്രിസ്തുവിനും ശിഷ്യന്മാര്‍ക്കും അനുയായികള്‍ക്കും ഏല്‍ക്കേണ്ടിവന്ന പീഡനത്തിന്റെ കഥകൂടിയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ഹോളിവുഡിലെയും മറ്റുപ്രമുഖ ഭാഷകളിലെയും അറിയപ്പെടുന്ന താരങ്ങളാണ് അഭിനേതാക്കളാകുന്നത്.

ഇറ്റലിയിലും അമേരിക്കയിലുമായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും കലാസംവിധാനവും ഉള്‍പ്പെടെയുള്ള സാങ്കേതികവിഭാഗം ഹോളിവുഡിലെ പ്രമുഖരായിരിക്കും കൈകാര്യംചെയ്യുക. ഈ വര്‍ഷം അവസാനം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം 2021-ല്‍ തിയേറ്ററുകളിലെത്തും.