വണ്ടർ വുമണ്‍ എത്തുന്നു, ക്രിസ്മസിന്

ഈ വര്‍ഷം ജൂണില്‍  റിലീസ് തീരുമാനിച്ചിരുന്ന ചിത്രമാണ് പാറ്റി ജെന്‍കിന്‍സാണ്‍ സംവിധാനം ചെയ്ത ‘വണ്ടര്‍ വുമണ്‍ 1984’ എന്നാൽ
കോവിഡ് വ്യാപനം മൂലം വൈകുകയായിരുന്നു

പുതിയ റിപ്പോർട്ട്  പ്രകാരം ചിത്രം ക്രിസ്മസിന് അമേരിക്കന്‍ തിയേറ്ററുകളില്‍ എത്തും. അതേ ദിവസം തന്നെ എച്ച്ബിഒ മാക്‌സിലും ഓണ്‍ലൈനായി റിലീസ് ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഒന്നാം ഭാഗം 1920- കളില്‍ ലോകമഹായുദ്ധകാലത്ത് നടക്കുന്ന രീതിയിലാണെങ്കില്‍ പുതിയ ചിത്രം നടക്കുന്നത് ടൈറ്റിലില്‍ സൂചിപ്പിച്ചത് പോലെ 1984-ലാണ്.

വണ്ടര്‍ വുമണായെത്തുന്നത് ഗാല്‍ ഗാഡോട്ടാണ്. പെട്രോ പാസ്‌ക്കലാണ് ചിത്രത്തിലെ പ്രതിനായക വേഷത്തില്‍ എത്തുന്നത്.