'മുസ്ലിം ന്യൂനപക്ഷങ്ങളെ സോപ്പിടാന്‍ ആണ് ഈ അവാര്‍ഡൊക്കെ'; ഷംല ഹംസയെ അധിക്ഷേപിച്ച് വനിത ലീഗ് വൈസ് പ്രസിഡന്റ്

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ ഷംല ഹംസയെ അധിക്ഷേപിച്ച് വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി. മുസ്ലിം ന്യൂനപക്ഷങ്ങളെ സോപ്പിടാന്‍ വേണ്ടിയാണ് ഈ പുരസ്‌കാരങ്ങള്‍ എന്നാണ് ഷാഹിന പറയുന്നത്. ഷംല ഹംസയെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ച നജീബ് കാന്തപുരം എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് ഷാഹിന കമന്റുമായി എത്തിയത്.

‘മുസ്ലിം ന്യൂനപക്ഷങ്ങളെ സോപ്പിടാന്‍ ആണ് ഈ അവാര്‍ഡൊക്കെ’ എന്നാണ് ഷാഹിനയുടെ കമന്റ്. നിരവധി പേരാണ് ഷാഹിനയെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്. അതേസമയം, ഷംല ഹംസയെ നേരില്‍ കണ്ട വീഡിയോക്കൊപ്പം നടിയെ പ്രശംസിച്ചു കൊണ്ടാണ് നജീബ് കാന്തപുരത്തിന്റെ പോസ്റ്റ്.


”മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഷംല ഹംസയെ വീട്ടില്‍ ചെന്ന് അഭിനന്ദിച്ചു. മേലാറ്റൂര്‍ ഉച്ചാരക്കടവിലെ ഷാലുവിന്റെ ഭാര്യയാണ് ഷംല. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയമാണ് ഷംലയെ സംസ്ഥാന അവാര്‍ഡിന് അര്‍ഹയാക്കിയത്. അഭിനയത്തില്‍ ഒരു ട്രാക്ക് റെക്കോര്‍ഡുമില്ലാതെയാണ് ഈ പെണ്‍കുട്ടി മികച്ച നേട്ടം കൊയ്തത്. സാധാരണ കുടുംബത്തില്‍ നിന്ന് വന്ന് അംഗീകാരത്തിന്റെ നെറുകയിലേക്ക് കയറിയ ഷംലക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. സംസ്ഥാന ഫിലിം അവാര്‍ഡ് പെരിന്തല്‍മണ്ണയിലേക്കെത്തിച്ച പ്രതിഭാ ശാലിയായ നടിക്ക് നന്ദി..” എന്നാണ് എംഎല്‍എ കുറിച്ചത്.

ഫാസില്‍ മുഹമ്മദ് ആണ് ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ഫാസില്‍ മുഹമ്മദ് നേടി. ഐഎഫ്എഫ്‌കെയിലും മികച്ച പ്രകടനം കാഴ്ചവച്ച ചിത്രമായിരുന്നു ഫെമിനിച്ചി ഫാത്തിമ.

Latest Stories

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന