അതോടെ എല്ലാം തകിടം മറിഞ്ഞു; ആ മോഹന്‍ലാല്‍ ചിത്രത്തിന്റെ പരാജയത്തിന് പിന്നില്‍; സിദ്ദിഖ് പറയുന്നു

സിദ്ധിഖിന്റെ സംവിധാനത്തില്‍ 2013 ലിറങ്ങിയ ചിത്രമാണ് ലേഡിസ് ആന്റ് ജെന്റില്‍മാന്‍. മോഹന്‍ലാല്‍ നായകനായെത്തിയ സിനിമയ്ക്ക് പക്ഷേ പ്രതീക്ഷിച്ച വിജയം നേടാനായില്ല. മദ്യപാനിയായ ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അവതരിപ്പിച്ചത്. ഇതിനിടെയാണ് സ്പിരിറ്റ് എന്ന സിനിമയിലും നടന്‍ മദ്യപാനിയുടെ വേഷം ചെയ്തത്.

ഐടിയാണ് സിനിമയുടെ കഥാപരിസരം. കഥാപാത്രങ്ങള്‍ ഐടി പ്രൊഫഷണലുകള്‍ ആണ്. ഐടി മേഖല അന്നും ഇന്നും പ്രേക്ഷകന് അത്ര പരിചിതമല്ല. ഐടി കഥകള്‍ പറയുമ്പോള്‍ പ്രേക്ഷകന് മനസ്സിലാവുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഇതുകൊണ്ടാണ് സിനിമ ശ്രദ്ധിക്കപ്പെടാഞ്ഞതെന്നും സിദ്ദിഖ് പറയുന്നു.

‘നടി ജയഭാരതിയുടെ മകന്‍ കൃഷ് സത്താര്‍ സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ആ സിനിമയിലാണ് നടന്‍ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഒന്നോ രണ്ടോ സിനിമകളില്‍ അഭിനയിച്ച് കൃഷ് തിരിച്ച് ലണ്ടനിലേക്ക് പോയി’കൃഷിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ഒരു ഫൈറ്റ് രംഗം എടുത്തു. ഫൈറ്റ് മാസ്റ്ററുടെ അസിസ്റ്റന്റ് ഞങ്ങളുടെ പ്ലാനിം?ഗില്‍ ഇല്ലാത്തൊരു രം?ഗം പ്രാക്ടീസ് ചെയ്യിച്ചു. ബൈക്ക് സ്‌കിഡ് ചെയ്ത് നിര്‍ത്താനായിരുന്നു പറഞ്ഞത്’ഷൂട്ടിംഗ് ആകെ കുഴഞ്ഞു.

കൃഷ് ഇല്ലാത്ത രംഗങ്ങള്‍ ഷൂട്ട് ചെയ്തു. എല്ലാം കുഴഞ്ഞ് മറിഞ്ഞു. അതും കുറേയൊക്കെ ഈ സിനിമയെ ബാധിച്ചിട്ടുണ്ട്,’ സിദ്ദിഖ് പറഞ്ഞു.