ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുമോ? ഒടുവില്‍ മറുപടി

ആരാധകര്‍ അങ്ങേയറ്റം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ്് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചെത്തുന്ന ഒരു സിനിമ. മമ്മൂട്ടിയും ദുല്‍ഖറും എന്നാല്‍ ഒരുമിച്ച് അഭിനയിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് സാധാരണ ഇരുവരും കാര്യമായ പ്രതികരണങ്ങള്‍ ഒന്നും നല്‍കാറില്ല.

ഇപ്പോഴിതാ ഈ ചോദ്യത്തോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ദുല്‍ഖര്‍. ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ സീതാരാമത്തിന്റെ തമിഴ് ട്രെയിലര്‍ ലോഞ്ച് വേളയിലാണ് ദുല്‍ഖര്‍ ഇതിനെകുറിച്ച് സംസാരിച്ചത്. മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള ഉത്തരമായി താന്‍ അദ്ദേഹവുമായി ഇതിനെകുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മറുപടിയ്ക്കായി കാത്തിരിക്കുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

മമ്മൂട്ടിയുടെ ഒപ്പമുള്ള ചിത്രത്തിന് താന്‍ ഏത് നിമിഷവും തയ്യാറാണെന്നും ഇനി അദ്ദേഹമാണ് തീരുമാനമെടുക്കേണ്ടതെന്നും ദുല്‍ഖര്‍ പറഞ്ഞു. ഏത് ഭാഷയിലാണെങ്കിലും തന്റെ പിതാവിനൊപ്പം ഒരു സിനിമാ ചെയ്യാന്‍ താന്‍ തയ്യാറാണെന്നും ഇനി അതിനുള്ള മറുപടി നല്‍കേണ്ടത് അദ്ദേഹമാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Read more

ഹനു രാഘവപ്പുടിയാണ് സീതാരാമത്തിന്റെ സംവിധായകന്‍. മഹാനടിക്കു ശേഷം ദുല്‍ഖറിന്റേതായി എത്തുന്ന തെലുങ്ക് ചിത്രമാണിത്. തെലുങ്കിനൊപ്പം മലയാളം, തമിഴ് പതിപ്പുകളും പ്രദര്‍ശനത്തിന് എത്തും. മൃണാള്‍ താക്കൂര്‍ ആണ് ചിത്രത്തിലെ നായിക. രശ്മിക മന്ദാനയും സുമന്ദും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.