‘ഇത്ര അനായാസം എയര്‍വാക്ക് ചെയ്യുന്നതാരാണ്?’ ടിക് ടോക് താരത്തെ അന്വേഷിച്ച് ഹൃത്വിക് റോഷന്‍, വീഡിയോ

Advertisement

മൈക്കല്‍ ജാക്‌സന്റെ അതേ ഡാന്‍സ് നമ്പറുകള്‍ അനായാസം ആടിതകര്‍ക്കുന്ന ടിക് ടോക് താരത്തെ തിരഞ്ഞ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഹൃത്വിക് റോഷന്‍. രണ്ടര മിനിറ്റോളം നീളുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് താരം ടിക് ടോക് താരത്തെ അന്വേഷിക്കുന്നത്.

പുതിയതും പഴയതുമായ ഹിന്ദി ഗാനങ്ങള്‍ക്കൊപ്പം ചുവടുവെക്കുന്ന യുവാവ് ആരെന്ന് വ്യക്തമല്ല. babajackson2020 എന്ന ടിക്ടോക് അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹൃത്വിക്കിനെയും പ്രഭു ദേവയേയും ടാഗ് ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്താണ് ഹൃത്വിക് ആളെ തേടുന്നത്.

”ഇത്ര അനായാസം എയര്‍വാക്ക് ചെയ്യുന്ന ആളെ കണ്ടിട്ടില്ല, ആരാണ് ഇത്?” എന്ന കാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.