മഞ്ജു വാര്യര്‍ വീടു നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചു; സമരത്തിനൊരുങ്ങി ആദിവാസികള്‍

Gambinos Ad
ript>

നടി മഞ്ജു വാര്യര്‍ വീടു നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന് ആരോപിച്ച് വയനാട് പരക്കുനി കോളനിയിലെ ആദിവാസികള്‍ രംഗത്ത്. ഒന്നര വര്‍ഷം മുമ്പ് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ വാഗ്ദാനം മഞ്ജു ഇതുവരെ പാലിച്ചില്ലെന്നാണ് ആദിവാസികള്‍ പറയുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 13 ന് തൃശൂരിലെ മഞ്ജുവാര്യറുടെ വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Gambinos Ad

57 കുടംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജു വാര്യറുടെ വാഗ്ദാനത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍ ഒന്നര വര്‍ഷം പിന്നിട്ടിട്ടും പ്രാരംഭ പ്രവര്‍ത്തനം പോലും നടത്തില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം.

മഞ്ജു വാര്യരുടെ വാദ്ഗാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവര്‍ക്ക് ലഭിക്കാതായി. വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ സഹായം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ആദിവാസികള്‍ പരസ്യമായി പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നത്.