ലിജോ ജോസ് പെല്ലിശ്ശേി എന്ന ജീനിയസിന്റെ ചിത്രത്തില്‍ അഭിനയിക്കണം: ബോളിവുഡ് താരം മനോജ് ബാജ്‌പേയ്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം വ്യക്തമാക്കി ബോളിവുഡ് താരം മനോജ് ബാജ്‌പേയ്. പെല്ലിശ്ശേരിക്കൊപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു കൊണ്ടാണ് മനോജ് ബാജ്‌പേയ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

”ഇമയൗ, അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട്…, ജീനിയസായ ലിജോ ജോസിനൊപ്പം പ്രവര്‍ത്തിക്കണം” എന്നാണ് മനോജ് ചിത്രത്തില്‍ കുറിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കെട്ട് ‘ വിവിധ അന്താരാഷ്ട്ര ചലചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

actor Manoj Bajpayee,bollywood actor Manoj Bajpayee,Manoj Bajpayee,malayalam filmmaker lijo jose pellissery,jallikkattu,Manoj Bajpayee about lijo jose pellissery,Manoj Bajpayee latest news,latest malayalam film news,new malayalam movie news,latest south indian film news

ഒരു ഗ്രാമത്തില്‍ കയറ് പൊട്ടിച്ചോടുന്ന പോത്തും അതിനെ മെരുക്കാനായി പിന്നാലെ ഓടുന്ന മനുഷ്യരുടെയും കഥയാണ് ജല്ലിക്കെട്ട് പറയുന്നത്. എസ് ഹരീഷ്, ആര്‍ വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.