‘മോഹന്‍ലാല്‍ സര്‍ ഇത്രയും നാള്‍ ഞാന്‍ കരുതിയത് എന്റെ അച്ഛനാണ് ഈ ഗാനം പാടിയത് എന്നാണ്. പുതിയ ഇന്‍ഫര്‍മേഷന് നന്ദി.’

Advertisement

‘മാതളത്തേനുണ്ണാന്‍’ എന്ന ഗാനം താന്‍ പാടിയതാണെന്ന് മോഹന്‍ലാല്‍ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ ഗായകന്‍ വി.ടി. മുരളി രംഗത്ത് വന്നിരുന്നു. ഉയരും ഞാന്‍ നാടാകെ’ എന്ന ചിത്രത്തിലെ ‘മാതളത്തേനുണ്ണാന്‍ പാറിപ്പറന്നുവന്ന മാണിക്യക്കുയിലാളേ.. എന്ന പാട്ട് തന്റേതാണെന്ന് വി.ടി മുരളി ഫെയ്സ്ബുക്കിലൂടെ പറഞ്ഞു.ഇപ്പോഴിതാ വി ടി മുരളിയുടെ മകള്‍ നീത വി ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

‘മോഹന്‍ലാല്‍ സര്‍ ഇത്രയും നാള്‍ ഞാന്‍ കരുതിയത് എന്റെ അച്ഛന്‍ വി ടി മുരളിയാണ് ഈ ഗാനം പാടിയത് എന്നാണ്. പുതിയ ഇന്‍ഫര്‍മേഷന് നന്ദി.’ ഗായകന്‍ വി ടി മുരളിയുടെ മകള്‍ നീത വി ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

‘മാതളത്തേനുണ്ണാന്‍ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളെ…’ എന്ന ഗാനം പാടിയത് താനാണെന്ന് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെയാണ് മോഹന്‍ലാല്‍ പറഞ്ഞത്.