മരക്കാറിലെ ഏതാനും രംഗങ്ങള്‍ സ്‌ക്രീന്‍ ചെയ്തു; രോമാഞ്ചം ഉണ്ടായെന്ന് തിരക്കഥാകൃത്ത് വിവേക് രഞ്ജിത്

ലൂസിഫറിന്റെ വിജയം ആഘോഷിക്കുന്ന ചടങ്ങില്‍ വെച്ച്  കുഞ്ഞാലി മരയ്ക്കാറിലെ ഏതാനും രംഗങ്ങള്‍ സ്‌ക്രീന്‍ ചെയ്തിരുന്നു. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് ഈ ചിത്രമെന്നും തനിക്ക് രംഗങ്ങള്‍ കണ്ടിട്ട് രോമാഞ്ചം ഉണ്ടായെന്നുമാണ് തിരക്കഥാകൃത്തായ വിവേക് രഞ്ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

എന്തായാലും ഇതോടെ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം എത്തിയിരിക്കുകയാണ്. മലയാള സിനിമാ ഇന്‍ഡസ്ട്രിയുടെ ഗ്രാഫ് ഉയര്‍ത്താന്‍ കെല്‍പ്പുള്ള ഒരു ചിത്രമായിരിക്കും കുഞ്ഞാലിമരയ്ക്കാര്‍ എന്ന് ചര്‍ച്ചയായി കഴിഞ്ഞു. ആസിഫ് അലി, അജു വര്‍ഗീസ് എന്നിവര്‍ അഭിനയിച്ച് വിനയ് ഗോവിന്ദ് ചിത്രം കിളി പോയുടെ തിരക്കഥാകൃത്താണ് വിവേക്. ഒട്ടേറെ സിനിമകള്‍ക്ക് സബ്ടൈറ്റിലും നല്‍കിയിട്ടുണ്ട്.

ചിത്രം 2020 മാര്‍ച്ച് 26ന് മലയാള സിനിമ ഇന്നേ വരെ കണ്ടിട്ടുള്ള ഏറ്റവും വലിയ റിലീസായി തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ വിഎഫ്എക്സ് വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്.

മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹന്‍ലാലിന്റെ കുട്ടിക്കാലം പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു. സുനില്‍ ഷെട്ടിയും ചിത്രത്തിലുണ്ട്.

സാബു സിറില്‍ പ്രൊജക്റ്റ് ഡിസൈനറായി എത്തുന്ന ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ തിരു ആണ്. പാട്ടുകള്‍ക്ക് ഈണം നല്‍കുന്നത് നാല് സംഗീത സംവിധായകരാണ്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് ന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്ന് നൂറു കോടി രൂപയ്ക്ക് മുകളില്‍ മുതല്‍ മുടക്കില്‍ ആണ് മരക്കാര്‍ ഒരുക്കുന്നത്.

Read more

https://www.facebook.com/vivekranjit/posts/10156885773379888